കെ.എം.സി.സി ബഹ്‌റൈൻ സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷം ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ ഉദ്ഘാടനംചെയ്യുന്നു

കെ.എം.സി.സി ബഹ്‌റൈൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

മനാമ: കെ.എം.സി.സി ബഹ്‌റൈൻ ഇന്ത്യയുടെ 76ാമത് സ്വാതന്ത്ര്യ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ കെ.എം.സി.സി ആസ്ഥാനത്ത് ദേശീയ പതാക ഉയർത്തിയാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്. വൈകീട്ട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷപരിപാടികൾ ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഭാരതീയനാണെന്ന അഭിമാനബോധം നമ്മുടെ ശിരസ്സ് ഉയർത്തി പിടിക്കാൻ പര്യാപ്തമാകണമെന്നും രാജ്യം നിലനിൽക്കാൻ വിവിധ സംസ്കാരങ്ങളെ ഉൾക്കൊണ്ടുള്ള ഫെഡറലിസം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്‍റ് സഈദ് റമദാൻ നദ്‌വി, മാധ്യമ പ്രവർത്തകൻ സിജു ജോർജ്, കെ.എം.സി.സി ട്രഷറർ റസാഖ് മൂഴിക്കൽ എന്നിവർ സംസാരിച്ചു. കുട്ടികളുടെ കലാപരിപാടികൾ സദസ്സിന് പ്രൗഢിയേകി. ക്വിസ് മത്സരം, ദേശഭക്തിഗാന മത്സരം എന്നിങ്ങനെ വിവിധ പരിപാടികൾ അരങ്ങേറി.

കെ.എം.സി.സി ബഹ്‌റൈൻ ആക്ടിങ് പ്രസിഡന്‍റ് ഗഫൂർ കയ്പ്പമംഗലം അധ്യക്ഷത വഹിച്ചു. സെക്രട്ടറി റഫീഖ് തോട്ടക്കര സ്വാതന്ത്ര്യദിന സന്ദേശം നൽകി. ആക്ടിങ് ജനറൽ സെക്രട്ടറി ഒ.കെ. കാസിം സ്വാഗതവും സെക്രട്ടറി അസ്‌ലം വടകര നന്ദിയും പറഞ്ഞു. സംസ്ഥാന ഭാരവാഹികളായ കെ.പി. മുസ്തഫ, സലിം തളങ്കര, എ.പി. ഫൈസൽ, നിസാർ ഉസ്മാൻ, വിവിധ ജില്ല നേതാക്കളായ പി.വി. മൻസൂർ, സഹൽ തൊടുപുഴ, മാസിൽ പട്ടാമ്പി, റിയാസ് ഓമാനൂർ എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - KMCC celebrated Bahrain Independence Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.