Posted On
date_range Updated On
date_range വിധവകൾക്കും അനാഥകൾക്കും ഈദ് പുടവ നൽകാൻ ഹമദ് രാജാവ് ഉത്തരവിട്ടു
മനാമ: റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷനിൽ രജിസ്റ്റർ ചെയ്ത വിധവകൾക്കും അനാഥകൾക്കും ഈദ് പുടവ വാങ്ങുന്നതിനുള്ള സഹായം വിതരണം ചെയ്യാൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ ഉത്തരവിട്ടു.
ഇതുമായി ബന്ധപ്പെട്ട നടപടികൾ സ്വീകരിക്കാൻ യുവജന, ചാരിറ്റി കാര്യങ്ങൾക്കായുള്ള ഹമദ് രാജാവിന്റെ പ്രതിനിധിയായ ശൈഖ് നാസിർ ബിൻ ഹമദ് ആൽഖലീഫയെ ചുമതലപ്പെടുത്തുകയും ചെയ്തു. പിതൃനിർവിശേഷമായ ഇത്തരമൊരു സ്നേഹ സമ്മാനം നൽകാനുത്തരവിട്ട ഹമദ് രാജാവിന് അദ്ദേഹം പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.