ഹമദ് രാജാവ് യു.എ.ഇ ഭരണാധികാരികളുമായി കൂടിക്കാഴ്ചക്കിടെ

യു.എ.ഇ ഭരണാധികാരികളുമായി കൂടിക്കാഴ്ച നടത്തി ഹമദ് രാജാവ്

മനാമ: ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം എന്നിവരുമായി കൂടിക്കാഴ്ച നടത്തി. പ്രാദേശികമായ പുതിയ സംഭവവികാസങ്ങളും ഇരുരാജ്യങ്ങളും തമ്മിലുള്ള പൊതുവായ താൽപ്പര്യമുള്ള വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി. യു.എ.ഇ ഭരണാധികാരികളുമായുള്ള കൂടിക്കാഴ്ചയിൽ ഹമദ് രാജാവ് വലിയ സന്തോഷം പ്രകടിപ്പിച്ചു. ബഹ്‌റൈനും യു.എ.ഇയും തമ്മിലുള്ള ബന്ധം വെറുമൊരു നയതന്ത്ര ബന്ധമല്ലെന്നും, അത് ആത്മാർത്ഥമായ സാഹോദര്യത്തിന്റെയും ചരിത്രപരമായ സ്നേഹത്തിന്റെയും അടയാളമാണെന്നും അദ്ദേഹം പറഞ്ഞു. ബഹ്‌റൈനോടും അവിടുത്തെ ജനങ്ങളോടും യുഎഇ കാണിക്കുന്ന വലിയ പിന്തുണയ്ക്കും സഹായങ്ങൾക്കും അദ്ദേഹം പ്രത്യേകം നന്ദി അറിയിച്ചു.

വിവിധ പ്രതിസന്ധി ഘട്ടങ്ങളിലും പ്രയാസസമയങ്ങളിലും ബഹ്‌റൈനൊപ്പം ഉറച്ചുനിന്ന യു.എ.ഇയുടെ നിലപാടുകളെ രാജാവ് പ്രകീർത്തിച്ചു. മുൻഗാമികൾ പടുത്തുയർത്തിയ ഈ ഉറ്റബന്ധം വരുംതലമുറകൾക്കും ഒരു വഴികാട്ടിയായിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ബഹ്‌റൈൻ ജനതയുടെ സ്നേഹാന്വേഷണങ്ങൾ യു.എ.ഇയിലെ ജനങ്ങളെ അദ്ദേഹം അറിയിക്കുകയും ചെയ്തു.

Tags:    
News Summary - King Hamad meets with UAE rulers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.