പെരുന്നാൾ നമസ്കാരത്തിനെത്തിയ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ പ്രാർഥനയിൽ
മനാമ: രാജകുടുംബാംഗങ്ങളുടെയും പ്രമുഖ വ്യക്തികളുടെയും സാന്നിധ്യത്തിൽ ചെറിയ പെരുന്നാൾ നിസ്കാരം നിർവഹിച്ച് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ. സുന്നി വഖ്ഫ് കൗൺസിൽ ചെയർമാൻ ശൈഖ് ഡോ. റാശിദ് ബിൻ മുഹമ്മദ് അൽ ഹജേരി പെരുന്നാൾ പ്രസംഗം (ഖുതുബ) നിർവഹിച്ചു.
രാജ്യം നേരിടുന്ന വെല്ലുവിളികൾക്കിടയിലും പെരുന്നാൾ സന്തോഷത്തിന്‍റെയും നന്ദിയുടെയും അവസരമാണെന്ന് ശൈഖ് അൽ ഹജേരി ഓർമിപ്പിച്ചു. രാജ്യത്തിന്‍റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കുമായി ഭരണനേതൃത്വത്തിനൊപ്പം അടിയുറച്ചു നിൽക്കേണ്ടതിന്‍റെയും ഐക്യത്തിന്റെയും പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.
ബഹ്‌റൈനെ ലക്ഷ്യമിട്ട് നടന്ന ഇറാനിയൻ ആക്രമണങ്ങളെ അദ്ദേഹം കടുത്ത ഭാഷയിൽ വിമർശിച്ചു. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും ലംഘനമാണെന്നും ജനങ്ങളുടെ ജീവൻ അപകടത്തിലാക്കുന്ന നടപടിയാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്‍റെ അതിർത്തികളിൽ കാവൽ നിൽക്കുന്ന സൈനികരുടെ അർപ്പണബോധത്തെയും സേവനത്തെയും സന്ദേശത്തിൽ പ്രത്യേകം അഭിനന്ദിച്ചു.
നമസ്കാരത്തിന് ശേഷം ഹമദ് രാജാവ് ജനങ്ങൾക്ക് പെരുന്നാൾ ആശംസകൾ കൈമാറി. ബഹ്‌റൈൻ ജനതയ്ക്കും അറബ്-മുസ്ലിം സമൂഹത്തിനും പുരോഗതിയും ഐശ്വര്യവും ഉണ്ടാകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.