പാകിസ്താൻ പ്രധാനമന്ത്രിയെ ഓർഡർ ഓഫ് ബഹ്‌റൈൻ ഫസ്റ്റ് ക്ലാസ് ബഹുമതി നൽകി ഹമദ് രാജാവ് ആദരിക്കുന്നു

പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന് ഓർഡർ ഓഫ് ബഹ്‌റൈൻ നൽകി ആദരിച്ച് ഹമദ് രാജാവ്

മനാമ: ഔദ്യോഗിക സന്ദർശനത്തിനായി ബഹ്‌റൈനിലെത്തിയ പാകിസ്താൻ പ്രധാനമന്ത്രി മുഹമ്മദ് ഷഹബാസ് ഷെരീഫിനെ ഓർഡർ ഓഫ് ബഹ്‌റൈൻ (വിസാം അൽ ബഹ്‌റൈൻ), ഫസ്റ്റ് ക്ലാസ് ബഹുമതി നൽകി ആദരിച്ച് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ.

അൽ സഫ്രിയ പാലസിൽ നടന്ന സ്വീകരണ പരിപാടിയിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയും സന്നിഹിതനായിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വികസിപ്പിക്കുന്നതിൽ ഷഹബാസ് ഷെരീഫ് നടത്തിയ ശ്രമങ്ങളെ പരിഗണിച്ചാണ് ആദരവ്. രാജാവിന്റെ ഊഷ്മളമായ ആതിഥേയത്വത്തിനും സ്വീകരണത്തിനും പാകിസ്താൻ പ്രധാനമന്ത്രി നന്ദി രേഖപ്പെടുത്തി.

Tags:    
News Summary - King Hamad awards Pakistan Prime Minister Shahbaz Sharif with Order of Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.