സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സമാജത്തിൽ നടത്തിയ പ്രസംഗമത്സരത്തിൽ പങ്കെടുത്തവർ
മനാമ: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ബഹ്റൈൻ കേരളീയ സമാജം പ്രസംഗവേദിയുടെ ആഭിമുഖ്യത്തിൽ 'സ്വാതന്ത്ര്യത്തിന്റെ പ്രതിധ്വനികൾ' എന്ന പേരിൽ പ്രസംഗ മത്സരം അരങ്ങേറി.
മത്സരങ്ങൾ, 11 മുതൽ 14 വയസ്സുവരെ, 15 വയസ്സ് മുതൽ 17 വയസ്സ് വരെ, 18 വയസ്സിനു മുകളിൽ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായാണ് നടത്തപ്പെട്ടത്.
ആക്ടിങ് പ്രസിഡന്റ് ദിലീഷ്കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സമാജം സാഹിത്യവിഭാഗം സെക്രട്ടറി വിനയചന്ദ്രൻ നായർ സ്വാഗതം പറഞ്ഞു.
ആക്ടിങ് സെക്രട്ടറി മഹേഷ് ജി. പിള്ള, സമാജം പ്രസംഗവേദി ജോയന്റ് കൺവീനർ ജിബി കുടശ്ശനാട് എന്നിവർ ആശംസകൾ അറിയിച്ചു. പ്രോഗ്രാം കൺവീനർ ആഷ്ലി കുരിയൻ നന്ദി പറഞ്ഞു. വിദ്യാർഥികൾ അവതരിപ്പിച്ച ദേശഭക്തിഗാനവും നൃത്തരൂപവും പരിപാടിയുടെ ഭാഗമായിരുന്നു.
അജിത രാഹുൽ പൊതുയോഗത്തിൽ എംസിയായിരുന്നു. ഗ്രൂപ് ഒന്നിൽ ഏയ്ഞ്ചൽ വിനു, നിയ ഖദീജ ആനൊടിയിൽ, എയ്ബെൽ ടോം അനീഷ് എന്നിവരും ഗ്രൂപ് രണ്ടിൽ റിധി കെ രാജീവൻ, ചാർവി ജിൻസി സുർജിത്, ഗ്രൂപ് മൂന്നിൽ സന്തോഷ് നായർ, ജേക്കബ് മാത്യു, സജിത്ത് വെള്ളിക്കുളങ്ങര എന്നിവരും യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.