ബഹ്‌റൈൻ നവകേരള സമാഹരിച്ച പ്രളയ ദുരിതാശ്വാസ ഫണ്ട് കൈമാറി

മനാമ: കേരളത്തിലെ അതിരൂക്ഷമായ പ്രളയക്കെടുതിയിലും പേമാരിയിലും ദുരിതമനുഭവിക്കുന്ന സഹജീവികളെ സഹായിക്കാനായി, ബഹ്‌റൈനിലെ സി.പി. ഐ അനുഭാവ സാംസ്‌കാരിക സംഘടന ‘ബഹ്‌റൈൻ നവകേരള’ തങ്ങളുടെ അംഗങ്ങളിൽ നിന്ന് സമാഹരിച്ച തുക പാർട്ടി സംസ്ഥാന നേതൃത്വത്തിനു കൈമാറി.
 
ഹമദ് ടൗൺ, മനാമ, മുഹറഖ് മേഖലയിലെ സംഘടനാ കമ്മറ്റികളും  മേഖലയിലെ യുണിറ്റ് കമ്മറ്റി ഭാരവാഹികളും ചേർന്ന് ഒറ്റദിവസം കൊണ്ട് സമാഹരിച്ച ഫണ്ടാണിത്.
നവകേരള പ്രസിഡൻറ് ഇ . ടി . ചന്ദ്രൻ , സെക്രട്ടറി ഷാജി , മുതിർന്ന നേതാക്കളായ ബിജു മലയിൽ , അജയകുമാർ , ബിജു ജോൺ, റൈസൺ വർഗീസ്, ജെ.എസ്. ആഷിഷ്, രജീഷ് പട്ടാഴി, ജേക്കബ് മാത്യു തുടങ്ങിയവർ വിവിധ മേഖലകളിൽ ഫണ്ട് പിരിവിനു നേതൃത്വം നൽകി.
പ്രളയ ബാധിതരെ സഹായിക്കാൻ എല്ലാവരും ഒറ്റകെട്ടായി കൈകോർത്തു ആവുംവിധമുള്ള സഹായങ്ങൾ ചെയ്യേണ്ട സമയമാണിതെന്നു നേതാക്കൾ പ്രസ്താവനയിൽ അഭ്യർത്ഥിച്ചു. സമാഹരിച്ച തുക ബിജു മലയിൽ പാർട്ടി ആസ്ഥാനമായ എം.എൻ.സ്മാരകത്തിൽ നടന്ന ചടങ്ങിൽ  കൈമാറി.
Tags:    
News Summary - Kerala Flood: Bahrine Navakerala transfer Flood Relief Fund - Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.