മനാമ: ബഹ്റൈനിലെ ക്രൈസ്തവ എപ്പിസ്കോപ്പല്‍ സഭകളുടെ കൂട്ടായ്മയായ കേരള ക്രിസ്ത്യന്‍ എക്യൂമിനിക്കല്‍ കൗണ്‍സിലിന്റെ (കെ.സി.ഇ.സി) ക്രിസ്മസ് പുതുവത്സരാഘോഷങ്ങള്‍ ജനുവരി ഒന്നിന് വൈകീട്ട് 5.30 മുതല്‍ കേരള കാത്തലിക് അസോസിയേഷന് ഹാളില്‍ നടക്കും.
പ്രസിഡന്റ് ഫാദര്‍ ജോർജ് സണ്ണിയുടെ അധ്യക്ഷതയില്‍ കൂടുന്ന യോഗത്തിന് മലങ്കര ഓർത്തഡോക്സ് സഭ സുൽത്താൻബത്തേരി ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. ഗീവർഗീസ് മാർ ബർന്നബാസ് മെത്രാപ്പോലിത്ത മുഖ്യാതിഥി ആയിരിക്കും.
കെ.സി.ഇ.സി അംഗങ്ങളായ ബഹ്റൈന്‍ സി.എസ്.ഐ മലയാളി പാരീഷ്, ബഹ്റൈന്‍ മാര്‍ത്തോമ്മ പാരീഷ്, സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രല്‍, സെന്റ് പീറ്റേഴ്സ് സിറിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച്, സെന്റ് ഗ്രിഗോറിയോസ് ക്നാനായ ചര്‍ച്ച്, സെന്റ് പോള്‍സ് മാര്‍ത്തോമ്മ പാരീഷ്, സി.എസ്.ഐ സൗത്ത് കേരള പാരീഷ് എന്നീ ദേവാലയങ്ങളിലേയും കെ.സി.എയിലേയും ക്വയര്‍ ഗാനങ്ങള്‍ ആലപിക്കും.
ഏവരേയും ആഘോഷ രാവിലേക്ക് സ്വാഗതം ചെയ്യുന്നതായും ഭാരവാഹികള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.