മനാമ: കേരള കാത്തലിക് അസോസിയേഷൻ (കെ.സി.എ), കെ.സി.എ- ബി.എഫ്.സി ‘ഓണം പൊന്നോണം 2025’ ഓണാഘോഷ പരിപാടികളുടെ ഭാഗമായി വടംവലി മത്സരം സംഘടിപ്പിച്ചു. പതിമൂന്നോളം ടീമുകൾ പങ്കെടുത്ത ആവേശകരമായ മത്സരത്തിൽ ആര്യൻസ് എ ടീം വിജയികളും ആര്യൻസ് ബി ടീം രണ്ടാം സ്ഥാനക്കാരുമായി. വനിതകളുടെ വടംവലി മത്സരത്തിൽ കന്നട സംഘ ബഹ്റൈൻ ടീം വിജയികളും സെവൻ സ്റ്റാർസ് ബഹ്റൈൻ ടീം ഫസ്റ്റ് റണ്ണേഴ്സ് അപ്പുമായി. ഓണം കമ്മിറ്റി ചെയർമാൻ റോയ് സി ആന്റണി, വൈസ് ചെയർമാൻ തോമസ് ജോൺ, വടംവലി കൺവീനർ ജോബി ജോർജ്, റോയ് ജോസഫ്, റെയ്സൺ മാത്യു, സിജി ഫിലിപ്, ഷമീർ, ജോയൽ ജോസ്, മനോജ് മാത്യു, ജോർജ് സെബാസ്റ്റ്യൻ, മാത്യു യോഹന്നാൻ, അശ്വിൻ, നിതിൻ കക്കഞ്ചേരി, ലോഞ്ച് സെക്രട്ടറി ജിൻസ് ജോസഫ്, ട്രഷറർ നിക്സൺ വർഗീസ്, എന്റർടൈൻമെന്റ് സെക്രട്ടറി ജിയോ ജോയ്, അസിസ്റ്റന്റ് ജനറൽ സെക്രട്ടറി സജി ലൂയിസ്, ലേഡീസ് വിങ് പ്രസിഡന്റ് ഷൈനി നിത്യൻ എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി. സമ്മാനദാനചടങ്ങിൽ കെ.സി.എ പ്രസിഡന്റ് ജെയിംസ് ജോൺ, ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി, മെംബർഷിപ് സെക്രട്ടറി സേവി മാത്തുണ്ണി എന്നിവരും എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളും ഓണം കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.