കെ.സി.എ മലയാളം പ്രസംഗവേദി നടത്തിയ 151 ാമത്തെ യോഗത്തിൽ പങ്കെടുത്തവർ
മനാമ: കെ.സി.എ മലയാള പ്രസംഗം വേദിയുടെ 151 ാമത്തെയോഗവും അന്താരാഷ്ട്ര മാതൃഭാഷാ ദിനാചാരണവും നടത്തി. കെ.സി.എയിൽവച്ച് നടന്ന പ്രസ്തുത ചടങ്ങിൽ സജി മാർക്കോസ് മുഖ്യാതിഥിയും ഇ.എ സലിം വിശിഷ്ടാതിഥിയായി പങ്കെടുത്തു. "മർത്യന്ന് പെറ്റമ്മ തൻ ഭാഷ താൻ" വള്ളത്തോളിന്റെ ഏറെ പ്രശസ്തമായ വരികളെ ഉദ്ധരിച്ചു കൊണ്ടും ഭാഷയെയും, പ്രസംഗവേദിയുടെ പ്രധാനത്തെക്കുറിച്ചും, ആകർഷണമായ പ്രസംഗത്തിൽ ഇരുവരും സദസ്സിനെ അഭിസംബോധന ചെയ്തു.
തുടർന്ന് നടന്ന പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങിൽ പ്രസംഗവേദി പ്രസിഡന്റ് റോയ് സി ആന്റണി, വൈസ് പ്രസിഡന്റ് തോമസ് ജോൺ, ജനറൽ സെക്രട്ടറി അലിൻ ജോഷി, ജോയിൻ സെക്രട്ടറി സിമി അശോക്, ട്രഷറർ ജോർജ് സെബാസ്റ്റ്യൻ, സർജന്റ് അറ്റ് ആംസ് ജോഷി വിതയത്തിൽ എന്നിവർ ചുമതല ഏറ്റെടുത്തു. തുടർന്ന് ജോളി ജോസഫിന്റെ പ്രസംഗവും, ലിയോ ജോസഫിന്റെ നിമിഷപ്രസംഗം ഉൾപ്പെടെയുള്ള സെഷനുകളിൽ അംഗങ്ങൾ സജീവമായി പങ്കെടുത്തു.
മലയാള പ്രസംഗം വേദിയിൽ ചേരാൻ ആഗ്രഹിക്കുന്നവർ പ്രസിഡന്റ് റോയ് സി ആന്റണിയുമായി ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു. കെ.സി.എ പ്രസിഡന്റ് ജെയിംസ് ജോൺ, വൈസ് പ്രസിഡന്റ് ലിയോ ജോസഫ്, ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി എന്നിവരും ക്ഷണിക്കപ്പെട്ട അതിഥികളും കെ.സി.എ അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.