ദീപക് തണലിന് കായംകുളം പ്രവാസി കൂട്ടായ്മ നൽകിയ

യാത്രയയപ്പ് 

ദീപക് തണലിന് കായംകുളം പ്രവാസി കൂട്ടായ്മ യാത്രയയപ്പ് നൽകി

മനാമ: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പ്രശസ്ത സ്റ്റേജ്-മിനിസ്ക്രീൻ അനുകരണ കലാകാരനും ബഹ്റൈൻ കായംകുളം പ്രവാസി കൂട്ടായ്മ അംഗവുമായ ദീപക് തണലിന് യാത്രയയപ്പ് നൽകി. ചടങ്ങിൽ കായംകുളം പ്രവാസി കൂട്ടായ്മയുടെ സ്നേഹാദരവ് അദ്ദേഹത്തിന് ഗംഭീരമായി സമർപ്പിച്ചു.

കൂട്ടായ്മ പ്രസിഡന്റ് അനിൽ ഐസക്കിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ജയേഷ് താന്നിക്കൽ സ്വാഗതവും ട്രഷറർ തോമസ് ഫിലിപ്പ് നന്ദിയും രേഖപ്പെടുത്തി. പ്രമുഖ സാമൂഹിക പ്രവർത്തകരായ ചന്ദ്രബോസ്, ജേക്കബ് തേക്കുതോട്, മണിക്കുട്ടൻ എന്നിവർ ചടങ്ങിൽ പങ്കെടുത്ത് ആശംസകൾ നേർന്നു.

കൂടാതെ, എന്റർടെയ്ൻമെന്റ് സെക്രട്ടറി അരുൺ ആർ. പിള്ള, മെമ്പർഷിപ്പ് സെക്രട്ടറി അനൂപ് ശ്രീരാഗ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ശ്യാം കൃഷ്ണൻ, ലേഡീസ് വിങ് പ്രതിനിധി ഷൈനി അനിൽ എന്നിവരും സന്നിഹിതരാവുകയും ആശംസകൾ പങ്കുവെക്കുകയും ചെയ്തു. 

Tags:    
News Summary - ദീപക് തണലിന് കായംകുളം പ്രവാസി കൂട്ടായ്മ യാത്രയയപ്പ് നൽകി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.