മനാമ: കേരളത്തിലെ ജനാധിപത്യ ചേരിയുടെ അമരക്കാരനായിരുന്ന നേതാവായിരുന്നു കെ.കരുണാകരനെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദ്. ബഹ്റൈന്‍ ഒ.ഐ.സി. സി ദേശീയ കമ്മിറ്റി സംഘടിപ്പിച്ച കെ.കരുണാകരന്‍ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരുകാലത്തു ദേശീയ രാഷ്ട്രീയം വരെ കൈപ്പിടിയില്‍ ഒതുക്കാന്‍ കരുണാകരന് കഴിഞ്ഞു.
ഉദ്യോഗസ്ഥരെ നിയന്ത്രിച്ചു നിര്‍ത്തുകയും നിയമസഭയില്‍ അംഗങ്ങളുടെ പ്രസംഗങ്ങള്‍ താല്‍പര്യത്തോടെ കേട്ട് വിപ്ളവകരമായ തീരുമാനങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്ത മുഖ്യമന്ത്രി ആയിരുന്നു അദ്ദേഹം. ഒട്ടേറെ വികസന പദ്ധതികള്‍ കൊണ്ടുവന്നു. കെ.കരുണാകരന്‍ മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ സംസ്ഥാന ചീഫ് വിപ്പ് ആയിരുന്നു കെ.പി.എ മജീദ് ആ അനുഭവവും പങ്കുവെച്ചു.
ഒ.ഐ.സി.സി ദേശീയ പ്രസിഡന്‍റ് ബിനു കുന്നന്താനം അധ്യക്ഷത വഹിച്ചു. ഒ.ഐ.സി.സി ഗ്ളോബല്‍ സെക്രട്ടറി രാജു കല്ലുംപുറം, ഗ്ളോബല്‍ സെക്രട്ടറി വി.കെ സായിദ് അലി, കെ.എം.സി.സി വൈസ് പ്രസിഡന്‍റ് മുഹമ്മദാലി, കെ.വൈ സുധീന്ദ്രന്‍, എം രാമനാഥന്‍, ലത്തീഫ്, രവി കണ്ണൂര്‍, നസീര്‍ മഞ്ചേരി, ഇബ്രാഹിം, ഷീജ നടരാജ് എന്നിവര്‍ സംസാരിച്ചു
സെക്രട്ടറിമാരായ മനു മാത്യു, രവി സോള, ഷാജി പുതുപ്പള്ളി, ജവാദ് വക്കം, മാത്യുസ് വാളക്കുഴി, ജില്ലാ പ്രസിഡന്‍റുമാരായ ചെമ്പന്‍ ജലാല്‍, രാഘവന്‍ കാണിചേരി, ഷാജി പൊഴിയൂര്‍, ജമാല്‍ കുറ്റിക്കാട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കി. ദേശീയ ജനറല്‍സെക്രട്ടറി ഗഫൂര്‍ ഉണ്ണികുളം സ്വാഗതവും ജനറല്‍സെക്രട്ടറി ബോബി പാറയില്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.