മനാമ: കണ്ണൂർ എക്സ്പാറ്റ്സ് ബഹ്റൈെൻറ ആഭിമുഖ്യത്തിൽ മനാമ അല്‍രാജ സ്കൂളില്‍ നട ന്ന കണ്ണൂർ ഫെസ്റ്റ് -2020 ശ്രദ്ധേയമായി. വടംവലി മത്സരവും ബിരിയാണി, പായസം, മുട്ടമാല എന്ന ീ ഇനങ്ങളിൽ പാചക മത്സരവും കുട്ടികൾക്കായുള്ള ചിത്രരചന മത്സരവും അരങ്ങേറി. സോപാനം സന്തോഷിെൻറ നേതൃത്വത്തിൽ ചെണ്ടമേളവും നടന്നു. സാംസ്കാരിക സമ്മേളനം ഡെയ്ലി ൈട്രബ്യൂണ് - ഫോര്‍ പി.എം. ന്യൂസ് ചെയര്മാന് പി. ഉണ്ണിക്കൃഷ്ണന് ഉദ്ഘാടനം ചെയ്തു. വാദ്യകലാ കുലപതി മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർക്ക് വാദ്യ ശ്രേഷ്ഠ പുരസ്കാരവും ഗായകന് കണ്ണൂർ ഷെരീഫിന് സംഗീത ശ്രേഷ്ഠ പുരസ്കാരവും നൽകി ആദരിച്ചു.
പ്രസിഡൻറ് നജീബ് കടലായി അധ്യക്ഷതവഹിച്ചു.
ഐമാക്ക് ചെയര്മാന് ഫ്രാന്‍സിസ് കൈതാരത്ത്, കെ.എം.സി.സി പ്രസിഡൻറ് ഹബീബ് റഹ്മാന്, മലയാളി ബിസിനസ് ഫോറം ജനറല്‍ സെക്രട്ടറി ബഷീര്‍ അമ്പലായി, ജനത കള്‍ചറല്‍ സെൻറര്‍ ട്രഷറര്‍ മനോജ് കുമാര്‍, അസൈനാർ കളത്തിങ്കൽ, കണ്ണൂര്‍ എക്സ്പാറ്റ്സ് രക്ഷാധികാരികളായ വി.വി. മോഹനന്, പ്രദീപ് പുറവങ്കര എന്നിവര്‍ സംസാരിച്ചു. മുതിര്‍ന്ന അംഗങ്ങളായ ഗോവിന്ദന്, പവിത്രന്, ദേവദാസ് എന്നിവരെ ആദരിച്ചു. വിവിധ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്ക് സമ്മാനങ്ങൾ നൽകി. കണ്ണൂർ എക്സ്പാറ്റ്സ് ജനറല്‍ സെക്രട്ടറി ബേബി ഗണേഷ് സ്വാഗതവും വൈസ് പ്രസിഡൻറ് പി.വി. സിദ്ദീഖ് നന്ദിയും പറഞ്ഞു. മാസില്‍ പട്ടാമ്പി, രമ്യ പ്രമോദ്, നീതു എന്നിവരായിരുന്നു അവതാരകര്‍. സംഗീത നിശയിൽ കണ്ണൂർ ശരീഫ്, അഷിമ മനോജ്, വിജിത ശ്രീജിത്ത് തുടങ്ങിയവർ നിരവധി ഗാനങ്ങൾ ആലപിച്ചു. മൂസ കുട്ടി ഹാജി, സതീഷ്, സുദേഷ്, സജീവൻ മടക്കര, പ്രേമൻ, പ്രഭാകരൻ, ഷാജി, ബിജു, ഷറഫുദ്ദീൻ, മിൽട്ടൺ, അഷ്റഫ്, അഹ്മദ്, സജീഷ്, ശ്രീനിവാസൻ, സിറാജ്, മനോജ്, ശാഖിത്, നിഖിൽ, രജനീഷ്, നിസാർ ഉസ്മാൻ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.