മനാമ: ബഹ്റൈനിലുള്ള കണ്ണൂർ നിവാസികളുടെ ക്ഷേമപ്രവർത്തനങ്ങൾക്ക് പ്രവർത്തിക്കു ന്ന കണ്ണൂർ എക്സ്പാറ്റ്സ് ബഹ്റൈൻ സംഘടിപ്പിക്കുന്ന കണ്ണൂർ ഫെസ്റ്റ് 2020 ഫെബ്രുവരി 14ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സുബി ഹോംസിെൻറ സഹക രണത്തോടെ നടത്തുന്ന പരിപാടി മനാമ അൽ രാജാ സ്കൂൾ ഒാഡിേറ്റാറിയത്തിൽ ഉച്ചക്ക് ഒരുമണി മുതൽ രാത്രി 11 വരെയാണ്.
ഫെസ്റ്റിനോടനുബന്ധിച്ച് ചെണ്ടമേള കലാകാരൻ മട്ടന്നൂർ ശങ്കരൻകുട്ടി മാരാരെ വാദ്യശ്രേഷ്ഠ പുരസ്കാരവും സംഗീതലോകത്ത് 30 വർഷം പൂർത്തിയാക്കുന്ന ഗായകൻ കണ്ണൂർ ശരീഫിനെ സംഗീതശ്രേഷ്ഠ പുരസ്കാരവും നൽകി ആദരിക്കും. തനത് കലാരൂപമായ തെയ്യം, കണ്ണൂരിെൻറ ഭക്ഷണ വിഭവങ്ങളായ ബിരിയാണി, മുട്ടമാല, പായസം ഉൾപ്പെടെ വിഭവങ്ങളുടെ പാചകമത്സരം, കമ്പവലി, ചിത്രരചന, മറ്റ് തനത് കലാരൂപങ്ങൾ എന്നിവയും ഫെസ്റ്റിൽ ഉണ്ടാകും. കണ്ണൂർ ശരീഫ്, സരിഗമ ഫെയിം ആഷിമ മനോജ്, പിന്നണി ഗായിക വിജിത ശ്രീജിത്ത്, ഗോപി നമ്പ്യാർ തുടങ്ങിയവർ പെങ്കടുക്കുന്ന ഗാനമേള, സോപാനം സന്തോഷിെൻറ നേതൃത്വത്തിൽ വാദ്യമേളം എന്നിവയുമുണ്ടാകും.
വാർത്തസമ്മേളനത്തിൽ രക്ഷാധികാരികളായ കെ.വി. പവിത്രൻ, പ്രദീപ് പുറവങ്കര, പ്രസിഡൻറ് നജീബ് കടലായി, ജനറൽ സെക്രട്ടറി ബേബി ഗണേഷ്, ട്രഷറർ മൂസ ഹാജി, സുധേഷ്, പി.വി. സിദ്ദിഖ്, സതീഷ് എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.