രാഹുൽ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ച് ഐ.വൈ.സി.സി ബഹ്റൈൻ സംഘടിപ്പിച്ച സംഗമം
രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഐ.വൈ.സി.സി
മനാമ: ഐ.വൈ.സി.സി ബഹ്റൈൻ രാഹുൽ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ച് ‘വി ആർ വിത്ത് യു രാഹുൽജി’ ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചു. കെ.എം.സി.സി നേതാക്കളും പങ്കെടുത്തു.
രാഹുൽ ഗാന്ധിക്കെതിരെ സംഘ്പരിവാർ നേതൃത്വം നൽകുന്ന ബി.ജെ.പി സർക്കാർ നടത്തുന്ന അനീതിക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ഈ വിഷയത്തിൽ ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ഓരോ ഇന്ത്യക്കാരനും പ്രതികരിക്കണമെന്ന് ഐ.വൈ.സി.സി ഭാരവാഹികൾ അഭിപ്രായപ്പെട്ടു.
പ്രസിഡന്റ് ഫാസിൽ വട്ടോളി, സെക്രട്ടറി അലൻ ഐസക്, ട്രഷറർ നിധീഷ് ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി. കെ.എം.സി.സി നേതാക്കളായ ഷംസുദ്ദീൻ വെള്ളിക്കുളങ്ങര, കെ.പി. മുസ്തഫ, എ.പി. ഫൈസൽ, ഗഫൂർ കൈപ്പമംഗലം, ടിപ് ടോപ് ഉസ്മാൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.