മനാമ: ഇന്ത്യക്ക് പുറത്തെ ആദ്യ കോൺഗ്രസ് യുവജന കൂട്ടായ്മയായ ഇന്ത്യൻ യൂത്ത് കൾചറൽ കോൺഗ്രസ് (ഐ.വൈ.സി.സി) ബഹ്റൈൻ, 2026-27 വർഷത്തെ പുതിയ ദേശീയ ഭരണസമിതിയെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ജനുവരി 16ന് സൽമാനിയ ഇന്ത്യൻ ഡിലൈറ്റ് ഹാളിൽവെച്ചാണ് നടക്കുക. ഉച്ച 2:30ന് ദേശീയ എക്സിക്യൂട്ടിവ് യോഗവും വൈകീട്ട് അഞ്ചിന് തിരഞ്ഞെടുപ്പ് യോഗവും നടക്കും.
മനാമ, മുഹറഖ്, ട്യൂബ്ലി-സൽമാബാദ്, സൽമാനിയ, റിഫ, ബുദയ്യ, ഗുദൈബിയ-ഹൂറ, ഹിദ്-ആറാദ്, ഹമദ് ടൗൺ എന്നീ ഒമ്പത് ഏരിയകളിലും ഏരിയ തലത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കൽ പ്രക്രിയ പൂർത്തിയാക്കിയ ശേഷമാണ് ദേശീയ തിരഞ്ഞെടുപ്പിലേക്ക് കടക്കുന്നതെന്ന് ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രെഷറർ ബെൻസി ഗനിയുഡ്, മുൻ ദേശീയ ഭാരവാഹികൾ ഉൾപ്പെടുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി അംഗങ്ങൾ വ്യക്തമാക്കി. ജനാധിപത്യപരമായ രീതിയിൽ ഓരോ ഏരിയകളിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് വരുംവർഷത്തെ ദേശീയ നേതൃത്വത്തെ തിരഞ്ഞെടുക്കുക. 2025-26 വർഷത്തെ ദേശീയ തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ മേൽനോട്ടത്തിലാണ് വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് നടപടികൾ ക്രമീകരിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.