ഖത്തറിലെ ഇസ്രായേൽ ആക്രമണം; ഖത്തറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബഹ്റൈൻ പ്രതിനിധി കൗൺസിലുകൾ

മനാമ: ഇസ്രായേൽ ആക്രമണത്തെത്തുടർന്ന് ഖത്തറിന് പൂർണ്ണ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ച് ബഹ്റൈൻ ശൂറ കൗൺസിലും പ്രതിനിധി കൗൺസിലും.സുരക്ഷ, സ്ഥിരത, പരമാധികാരം എന്നിവ സംരക്ഷിക്കാനും പ്രദേശത്തെ പൗരൻമാരുടെയും  താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കാനും ഖത്തർ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും കൗൺസിലുകൾ പിന്തുണ പ്രഖ്യാപിച്ചു.

ഖത്തറിനെതിരായ ഇസ്രായേൽ ആക്രമണത്തെ കൗൺസിലുകൾ അപലപിച്ചു. ഇത് ഖത്തറിന്റെ പരമാധികാരത്തിന്റെ ലംഘനവും അന്താരാഷ്ട്ര നിയമങ്ങളുടെയും കൺവെൻഷനുകളുടെയും ലംഘനമാണ്. ഖത്തറിനെ പിന്തുണയ്ക്കുന്നതിൽ ബഹ്റൈന്റെ ഉറച്ചതും അചഞ്ചലവുമായ നിലപാടിനെയും പ്രാദേശിക സമാധാനവും സുരക്ഷയും നിലനിർത്തുന്നതിനായി സംഘർഷം കുറയ്ക്കണമെന്ന അവരുടെ തുടർച്ചയായ ആഹ്വാനത്തെയും കൗൺസിലുകൾ ചൂണ്ടിക്കാട്ടി.

Tags:    
News Summary - Israeli attack on Qatar; Bahraini representative councils declare solidarity with Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.