ക്യാമ്പയിൻ്റെ ഭാഗമായി സംഘടിപ്പിച്ച ഇഫ്താറിൽ നിന്ന്

താങ്കൾക്കും ഇടമുണ്ട്'; ക്യാമ്പയിന്റെ ഭാഗമായി ഇഫ്താർ സംഗമം ഒരുക്കി

മനാമ: ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ വെസ്റ്റ് റിഫ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 'താങ്കൾക്കും ഇടമുണ്ട് ' ക്യാമ്പയിൻ്റെ ഭാഗമായി പ്രവർത്തകർക്കും സഹകാരികൾക്കുമായി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ദിശ സെന്ററിൽ നടന്ന പരിപാടിയിൽ ദിശ സെന്റർ ഡയറക്ടർ അബ്ദുൽ ഹഖ് മുഖ്യപ്രഭാഷണം നടത്തി. അസോസിയേഷൻ്റെ പ്രവർത്തന പദ്ധതികൾ, ലക്ഷ്യം, സാമൂഹിക മേഖലകളിലെ ഇടപെടൽ എന്നിവയെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു.

അസോസിയേഷൻ്റെ പ്രവർത്തനങ്ങളിൽ സഹകരണമുണ്ടാകുമെന്ന് പരിപാടിയിൽ പങ്കെടുത്തവർ വ്യക്തമാക്കി. ബുഷ്റ റഹീം, ഡോ. ഷഹ്‌നാബി റിയാസ്, ഷഹന റിയാസ്, നസീല ഷഫീഖ്, റമീന മുനീർ, റുഖിയ ബഷീർ, ജൂബിന നസീർ, ലുലു ഹഖ്, യൂണിറ്റ് സെക്രട്ടറി റിയാസ്, ഉബൈസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. 

Tags:    
News Summary - 'There is a place for you too'; Iftar gathering organized as part of the campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.