അൽ മന്നാഇ സെന്‍റർ രക്തദാന ക്യാമ്പിൽ നിന്ന്
Posted On
date_range Updated On
date_range അൽ മന്നാഇ സെന്‍റർ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
മനാമ : സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ് സെന്‍റർ മലയാള വിഭാഗം സംഘടിപ്പിക്കുന്ന വിവിധ പരിപാടികളിലെ മുഖ്യ ഇനമായ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
സൽമാനിയ മെഡിക്കൽ കോംപ്ലക്സുമായി സഹകരിച്ചു നടത്തിയ ക്യാമ്പിന് സോഷ്യൽ വെൽഫയർ സെക്രട്ടറി ഹംസ കെ. ഹമദ്, പ്രസിഡന്‍റ് ടി.പി. അബ്ദുൽ അസീസ്, ജനറൽ സെക്രട്ടറി എം.എം. രിസാലുദ്ദീൻ എന്നിവർ നേതൃത്വം നൽകി. അബ്ദു ലത്വീഫ് അലിയമ്പത്ത്, ഒ.വി. ഷംസീർ, തൗസീഫ് അഷ്‌റഫ്, ഫഖ്‌റുദീൻ അലി അഹ്മദ്, സി.എം. അബ്ദു ലത്വീഫ്, ബിനു ഇസ്മായിൽ, സലിം പാടൂർ, സിദ്ധീഖ് മനാമ, ഷാഹിദ് യൂസഫ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.