ശല്യമുണ്ടാക്കിയ വാഹനങ്ങൾ കണ്ടുകെട്ടി

മനാമ: രാജ്യത്തെ പൗരന്മാർക്കും താമസക്കാർക്കുമിടയിൽ അനാവശ്യ ഭീതി പടർത്തുകയും ശല്യമുണ്ടാക്കുകയും ചെയ്ത ഒരുകൂട്ടം ഡ്രൈവർമാരെ സുരക്ഷാ അധികൃതർ അറസ്റ്റ് ചെയ്തു. ഇവരുടെ വാഹനങ്ങൾ 60 ദിവസത്തേക്ക് (രണ്ട് മാസം) കണ്ടുകെട്ടുകയും ചെയ്തിട്ടുണ്ട്.

പൊതു ക്രമസമാധാനം തകർക്കുന്ന രീതിയിലുള്ള പ്രവൃത്തികളിൽ ഏർപ്പെട്ടതിനും സമൂഹത്തിൽ ആശങ്കയുണ്ടാക്കിയതിനുമാണ് ഇവർക്കെതിരെ നടപടിയെടുത്തത്. കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനങ്ങൾ രണ്ട് മാസത്തേക്ക് പോലീസ് കസ്റ്റഡിയിൽ സൂക്ഷിക്കും.

Tags:    
News Summary - Vehicles causing nuisance confiscated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.