മനാമ: തെക്കന്‍ ബാഗ്ദാദിലെ കര്‍ബലയില്‍ ഉണ്ടായ സ്ഫോടനത്തില്‍ നിന്ന് 40 ലധികം ബഹ്റൈനി തീര്‍ഥാടകര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. നൂറോളം പേര്‍ കൊല്ലപ്പെട്ട സ്ഫോടനത്തിലാണ് ബഹ്റൈന്‍ സ്വദേശികള്‍ തലനാരിഴക്ക് രക്ഷപ്പെട്ടത്. ബഹ്റൈന്‍ കേന്ദ്രമായ അല്‍ ഖസീം കാരവന്‍ ഓപറേറ്റ് ചെയ്ത ബസിലുണ്ടായിരുന്ന തീര്‍ഥാടകരാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. സമീപം ഭക്ഷണം കഴിക്കുന്നതിനായി ബസ് നിര്‍ത്തിയതിന് സമീപമായിരുന്നു സ്ഫോടനം നടന്നത്. വാഹനത്തിന്‍െറ വശങ്ങളിലെ ചില്ലുകള്‍ക്ക് സ്ഫോടനത്തില്‍ നാശനഷ്ടമുണ്ടായി.
സംഭവമറിഞ്ഞയുടന്‍ ഇറാഖിലെ ബഹ്റൈന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ സ്ഥലത്തത്തെി. മറ്റൊരു വാഹനത്തില്‍ തീര്‍ഥാടകരെ നാട്ടിലേക്ക് അയച്ചു. വാഹനത്തിലുണ്ടായിരുന്ന 47 പേരും സുരക്ഷിതരാണെന്നും തിരികെ യാത്ര ആരംഭിച്ചതായും ഇറാഖിലെ ബഹ്റൈന്‍ അംബാസഡര്‍ സലാഹ് അല്‍ മാലിക്കി പറഞ്ഞു.
കാരവന്‍ ഉടമ യൂസുഫ് അലി അല്‍ മാലികിയുമായി സംസാരിച്ചതായും 47 യാത്രക്കാരും സുരക്ഷിതരാണെന്ന് അറിയിച്ചതായും അദ്ദേഹം പറഞ്ഞു. ഉച്ചഭക്ഷണത്തിനും പ്രാര്‍ഥനക്കുമായി ബസ് നിര്‍ത്തിയപ്പോഴായിരുന്നു സ്ഫോടനം. ബസിന്‍െറ എട്ട് ജനലുകള്‍ക്ക് സ്ഫോടനത്തില്‍ നാശമുണ്ടായി. ബഹ്റൈനി തീര്‍ഥാടകര്‍ സ്ഫോടനത്തില്‍ നിന്ന് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഉടന്‍ തന്നെ ഇവരെ മറ്റൊരു വാഹനത്തില്‍ നാട്ടിലേക്ക് അയക്കുകയായിരുന്നു. എല്ലാവരും സുരക്ഷിതരാണെന്നും നയതന്ത്ര പ്രതിനിധികള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.