ബഹ്‌റൈന് നേരെ വീണ്ടും ഇറാൻ്റെ ഡ്രോൺ ആക്രമണ ശ്രമം; ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

​മനാമ: ഇന്ന് പുലർച്ചെയോടെ ബഹ്‌റൈൻ്റെ അതിർത്തി ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ഡ്രോൺ ആക്രമണങ്ങളെ അപലപിച്ച് ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം. രാജ്യത്തിൻ്റെ പരമാധികാരത്തിന്മേലുള്ള നഗ്നമായ കടന്നുകയറ്റമാണ് ഇതെന്നും, ജനങ്ങളുടെ സുരക്ഷക്ക് കടുത്ത ഭീഷണിയാണ് ഈ ആക്രമണമെന്നും പ്രസ്താവനയിൽ മന്ത്രാലയം വ്യക്തമാക്കി.

അപായ സൈറണുകളോ മറ്റോ ഉണ്ടായിരുന്നില്ലെങ്കിലും രാജ്യത്തെ പ്രതിരോധ സേന അതീവ ജാഗ്രതയിൽ തന്നെയാണ്. ​യു.എസ്-ഇറാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ ആഴ്ച ഒപ്പുവെച്ച ധാരണാപത്രം വഴി മേഖലയിൽ സമാധാനം നിലനിർത്താൻ ഇരുവിഭാഗവും പ്രതിജ്ഞാബദ്ധരായിരിക്കെയാണ് ഇപ്പൊഴുണ്ടായ ഇറാൻ്റെ ഈ നീക്കം.

സംഭവത്തെ ജി.സി.സി രാജ്യങ്ങളും അപലപിച്ച് രംഗത്തെത്തിയിട്ടുണ്ട്. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള അന്താരാഷ്ട്ര ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ഉണ്ടായ ഈ ആക്രമണത്തെ ഗൗരവത്തോടെയാണ് ജി.സി.സി രാജ്യങ്ങൾ വീക്ഷിക്കുന്നത്.

Tags:    
News Summary - Iran's drone attack attempt against Bahrain again; Ministry of Foreign Affairs strongly condemns

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.