ഇന്ത്യൻ ക്ലബിൽ രാജ്യത്തോടുള്ള ഐക്യദാർഢ്യ ചടങ്ങ് നാളെ

മനാമ: ഇന്ത്യൻ ക്ലബ് ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, രാജകുടുംബം, ബഹ്‌റൈൻ ജനത എന്നിവരോടുള്ള കൂറും ഐക്യദാർഢ്യവും പ്രഖ്യാപിക്കുന്ന ചടങ്ങ് 28 ഞായറാഴ്ച. വാർത്താവിനിമയ മന്ത്രാലയത്തിന്റെയും റോയൽ കോർട്ടിന്റെയും സഹകരണത്തോടെയാണ് ഇന്ത്യൻ ക്ലബ് പരിപാടി സംഘടിപ്പിക്കുന്നത്.

ഇന്ത്യൻ സമൂഹം ഉൾപ്പെടെ ബഹ്‌റൈനിലെ എല്ലാ താമസക്കാർക്കും ഇതിൽ ഒപ്പിട്ട് തങ്ങളുടെ ഐക്യദാർഢ്യം രേഖപ്പെടുത്താം. വൈകുന്നേരം 7.30ന് ആണ് പരിപാടി നടക്കുക. ബഹ്‌റൈനിലെ എല്ലാ പ്രവാസികളെയും ഈ ഐക്യദാർഢ്യ സംഗമത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ഇന്ത്യൻ ക്ലബ് ഭരണസമിതി അറിയിച്ചു.  

Tags:    
News Summary - Solidarity ceremony with the country at the Indian Club tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.