സമസ്ത ബഹ്റൈൻ സംഘടിപ്പിച്ച പ്രാർഥനാ സംഗമം

ആശുറാഅ് ദിന പ്രാർഥനാ സംഗമം

മനാമ: സമസ്ത ബഹ്റൈൻ ത്രൈമാസ കാമ്പയിനിൻ്റെ ഭാഗമായി സമസ്ത ബഹ്‌റൈൻ മനാമ ഏരിയ ആശുറാഅ് ദിന പ്രാർത്ഥനാ സംഗമവും ഇഫ്‌താർ വിരുന്നും സംഘടിപ്പിച്ചു. മനാമ ഗോൾഡ് സിറ്റിയിലെ സമസ്ത ആസ്ഥാനത്ത് നടന്ന പരിപാടിയാൽ നൂറ് കണക്കിന് വിശ്വാസികൾ പങ്കെടുത്തു.

സമസ്ത ബഹ്‌റൈൻ പ്രസിഡന്‍റ് സയ്യിദ് ഫക്റുദ്ധീൻ തങ്ങളുടെ പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി എസ്.എം അബ്ദുൽ വാഹിദ് സ്വാഗതമാശംസിക്കുകയും ഫക്റുദ്ധീൻ തങ്ങൾ ഉദ്ഘാടന കർമ്മം നിർവ്വഹിക്കുകയും ചെയ്തു. സമസ്ത കേന്ദ്ര മുശാവറ മെമ്പർ അബ്ദുസ്സലാം ബാഖവി വടക്കേക്കാട് ഓൺലൈനിലൂടെ ആശുറാഅ് ദിന സന്ദേശം നൽകി.

സമസ്ത വൈസ് പ്രസിഡന്‍റ് ഹാഫിള് ശറഫുദ്ധീൻ മൗലവി ദിക്ർ ദുആ മജ്‌ലിസിനു നേതൃത്വം നൽകുകയും സമസ്ത ബഹ്‌റൈൻ ഓർഗനൈസിംഗ് സെക്രട്ടറി അബ്ദുൽ മജീദ് ചോലക്കോട് നന്ദിയും പറഞ്ഞു. വിഭവ സമൃദ്ധമായ നോമ്പു തുറയും ഒരുക്കിയിരുന്നു മനാമ ഏരിയ കമ്മിറ്റി ഭാരവാഹികളായ സജീർ പന്തക്കൽ, ശൈഖ് റസാഖ്, സുലൈമാൻ പറവൂർ, സുബൈർ അത്തോളി, നവാസ് കുണ്ടറ, അബ്ദുൾ റൗഫ്, മുഹമ്മദ് സ്വാലിഹ്, അബ്ദുൽ ജബ്ബാർ, ശക്കീർ മാഹി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.     

Tags:    
News Summary - Ashura Day Prayer Meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.