കേരള ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാനെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഭാരവാഹികൾ സ്വീകരിക്കുന്നു

ഷാനിമോൾ ഉസ്മാനുമായി ഐ.ഒ.സി ഭാരവാഹികൾ ചർച്ച നടത്തി

മനാമ: ബഹ്റൈനിൽ സന്ദർശനത്തിനെത്തിയ കേരള ഡപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാനുമായി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഭാരവാഹികൾ ചർച്ച നടത്തി. കൂടിക്കാഴ്ചയിൽ പ്രവാസികളുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങളായ വിമാന ടിക്കറ്റ് വർദ്ധന, പാസ്പോർട്ട് പുതുക്കി കിട്ടുന്നതിന്‍റെ കാലതാമസം, പ്രവാസി പുനരധിവാസം എന്നീ കാര്യങ്ങൾ ചർച്ചചെയ്തു.

ചടങ്ങിൽ ഐ.ഒ.സി പ്രസിഡൻ്റ് മുഹമ്മദ് മൻസൂർ, ജനറൽ സെക്രട്ടറി ബഷീർ അമ്പലായി, ലേഡീസ് വിങ് ഭാരവാഹി ഇസ്രത്ത്, ഒ.ഐ.സി.സി ഭാരവാഹി സൽമാനുൽ ഫാരിസ്, ഐ.ഒ.സി കേരള വിംങ് അംഗങ്ങളായ സെമീർ പോട്ടച്ചോല, റമീസ്, തസ്ലീം, ലിജോൺ മാത്യു തോമസ്, വിനോദ് എന്നിവർ പങ്കെടുത്തു.

Tags:    
News Summary - IOC Officials Hold Discussions with Kerala Deputy Speaker

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.