Posted On
date_range Updated On
date_range വാറ്റ് നിയമം ശരിയായി പാലിക്കുെന്നന്ന് ഉറപ്പാക്കാൻ പരിശോധന
മനാമ: സ്ഥാപനങ്ങളിൽ വാറ്റ് നിയമം ശരിയായി പാലിക്കുെന്നന്ന് ഉറപ്പാക്കാൻ പരിശോധന ശക്തിപ്പെടുത്തിയതായി വാണിജ്യ, വ്യവസായ, ടൂറിസം മന്ത്രാലയം അറിയിച്ചു. നാഷനൽ റവന്യൂ അതോറിറ്റിയുടെ സഹകരണത്തോടെയാണ് വിവിധ സ്ഥാപനങ്ങളിൽ പരിശോധന നടത്തിയത്. കഴിഞ്ഞദിവസം 40 സ്ഥാപനങ്ങളിൽ പരിശോധന നടത്തിയതായി ബന്ധപ്പെട്ടവർ അറിയിച്ചു. സ്ഥാപനങ്ങളിൽ പരിശോധന നടത്തുന്നതോടൊപ്പം ബോധവത്കരണവും നടക്കുന്നുണ്ട്. വാറ്റ് 10 ശതമാനമാക്കി വർധിപ്പിച്ചശേഷം വിവിധ സ്ഥാപനങ്ങളിൽ നിയമലംഘനം കണ്ടെത്തിയിരുന്നു. 10,000 ദീനാർ വരെ പിഴ ലഭിക്കുന്ന ശിക്ഷയാണ് വാറ്റ് നിയമ ലംഘനമെന്ന് അധികൃതർ വ്യക്തമാക്കി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.