ബഹ്‌റൈൻ പ്രതിഭ മനാമ മേഖല ബഹ്‌റൈൻ ചെസ്സ് ഫെഡറേഷനും അർജുൻസ് ചെസ് അക്കാദമിയും ചേർന്ന് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ചെസ്സ് ടൂർണമെന്റുമായി ബന്ധപ്പെട്ട് നടത്തിയ വാർത്ത സമ്മേളനത്തിൽ ഭാരവാഹികൾ

ബഹ്‌റൈൻ പ്രതിഭ ഗ്രാൻഡ് മാസ്റ്റേഴ്സ് കപ്പ് സീസൺ ഒന്ന് 11ന്

മനാമ: ബഹ്‌റൈൻ പ്രതിഭ മനാമ മേഖല ബഹ്‌റൈൻ ചെസ്സ് ഫെഡറേഷനും അർജുൻസ് ചെസ് അക്കാദമിയും ചേർന്ന് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ചെസ്സ് ടൂർണമെന്റ് സെപ്റ്റംബർ 11ന് നടക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

ഗലാലിയിലുള്ള യൂസിഫ് അഹമ്മദ് അബ്ദുൽമാലിക് ഹാളിലാണ് ടൂർണമെന്റ്. അന്താരാഷ്ട്ര ചെസ് ഫെഡറെഷനിൽ രജിസ്റ്റർ ചെയ്ത (ഫിഡെ ഐഡി) വിവിധ രാജ്യങ്ങളിൽ നിന്നുള്ള കളിക്കാരാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. റാപിഡ് ഫോർമാറ്റിൽ ഏഴു റൗണ്ടുകളിലായാണ് മത്സരം നടക്കുക.

ആകർഷകമായ സമ്മാനങ്ങളാണ് വിവിധ കാറ്റഗറിയിലുള്ള വിജയികൾക്കായി നൽകുന്നത്. രാജ്യത്തെ ചെസ് കായികരംഗത്തെ പ്രോത്സാഹിപ്പിക്കുവാനും പുതുതലമുറയിലെ ചെസ് പ്രതിഭകളെ കണ്ടെത്തി പരിപോഷിപ്പിക്കുവാനും ബഹ്‌റൈൻ പ്രതിഭ നടത്തുന്ന ശ്രമങ്ങളുടെ തുടർച്ചയാണ് ടൂർണമെന്റ് എന്നും ഭാരവാഹികൾ പറഞ്ഞു.

ഈ മേഖലയിൽ ബഹ്‌റൈൻ പ്രതിഭ നടത്തുന്ന പ്രവർത്തനങ്ങൾ അഭിന്ദനാർഹമാണെന്നും ടൂർണമെന്റിനും തുടർ പ്രവർത്തനങ്ങൾക്കും ചെസ് ഫെഡറേഷന്റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്നും ചെസ്സ് ഫെഡറെഷൻ ഭാരവാഹികൾ ഉറപ്പു നൽകി.

​പ്രതിഭ സെന്ററിൽ നടന്ന വാർത്ത സമ്മേളനത്തിൽ ബഹ്‌റൈൻ ചെസ്സ് ഫെഡറേഷൻ ട്രഷറർ റെഥ ഫാത്തിമ, സംഘാടക സമിതി ചെയർമാൻ എൻ വി ലിവിൻ കുമാർ , കൺവീനർ മനോജ് പോൾ , അർജുൻസ് ചെസ് അക്കാദമി ഡയറക്ടർ അർജുൻ , പ്രതിഭ മനാമ മേഖല സെക്രട്ടറി രാജേഷ് അറ്റാച്ചേരി, പ്രസിഡണ്ട് നുബിൻ അൻസാരി​ , ജോയിന്റ് കൺവീനർ ഹൃദ്യ രഞ്ജിത്ത് തുടങ്ങിയവർ പങ്കെടുത്തു.

Tags:    
News Summary - The Bahrain Pratibha Grand Masters Cup Season 1 will begin on the 11th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.