ഇൻജാസ് 2026 രജിസ്ട്രേഷൻ അവസാനഘട്ടത്തിൽ

മനാമ: ബഹ്‌റൈൻ കെ.എം.സി.സി. സ്റ്റുഡന്റ്സ് വിങിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന “ഇൻജാസ് 2026” അക്കാദമിക് എക്സലൻസ് അവാർഡ് പരിപാടിയിലേക്കുള്ള രജിസ്ട്രേഷൻ അവസാനഘട്ടത്തിലെത്തി. നാട്ടിലോ ബഹ്‌റൈനിലോ ഈ അധ്യയന വർഷത്തിൽ പത്താം ക്ലാസും പ്ലസ് ടുവും വിജയകരമായി പൂർത്തിയാക്കിയ കെ.എം.സി.സി. പ്രവർത്തകരുടെ മക്കളെ ചടങ്ങിൽ ആദരിക്കും.

ജൂൺ 12 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് മനാമയിലെ കെ.എം.സി.സി. ഹാളിൽ നടക്കുന്ന ചടങ്ങിൽ വിജയികളെ അനുമോദിക്കും. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പ്രയോജനകരമായ കരിയർ ഗൈഡൻസ് സെഷനും പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട് . പ്രശസ്ത കരിയർ ഗൈഡൻസ് വിദഗ്ദ്ധ ഡോ.അനീസ നേതൃത്വം നൽകും.

പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന അർഹരായ വിദ്യാർഥികൾ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണമെന്ന് സംഘാടകർ അറിയിച്ചു. രജിസ്ട്രേഷൻ ജൂൺ 8 രാത്രി 12 മണിക്ക് അവസാനിക്കും. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷൻ സംബന്ധമായ സഹായങ്ങൾക്കും, 39157296, 33674020 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Tags:    
News Summary - INJAAS 2026 registration in final stage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.