കേ​ര​ളീ​യ സ​മാ​ജ​ത്തി​ൽ ന​ട​ക്കു​ന്ന ബി.​കെ.​എ​സ് ഇ​ന്തോ-​ബ​ഹ്‌​റൈ​ൻ ഡാ​ൻ​സ് &മ്യൂ​സി​ക് ഫെ​സ്റ്റി​വ​ലി​ൽ പ​ത്മ​വി​ഭൂ​ഷ​ൺ ജേ​താ​വു​കൂ​ടി​യാ​യ ഉ​മ​യാ​ൾ​പു​രം കാ​ശി​വി​ശ്വ​നാ​ഥ ശി​വ​രാ​മ​ൻ അ​വ​ത​രി​പ്പി​ച്ച മൃ​ദം​ഗം. ഫോ​ട്ടോ: സ​ത്യ​ൻ പേ​രാ​മ്പ്ര

ഇ​ന്തോ ബ​ഹ്റൈ​ൻ മ്യൂ​സി​ക് ഡാ​ൻ​സ് ഫെ​സ്റ്റി​വ​ൽ: ഇ​ന്ന് ഫൈ​സ​ൽ അ​ൽ കു​ഹി​ജി​യു​ടെ സം​ഗീ​തം

മ​നാ​മ: ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ​യും ബ​ഹ്‌​റൈ​ൻ അ​തോ​റി​റ്റി ഓ​ഫ് ക​ൾ​ച​ർ ആ​ൻ​ഡ് ആ​ൻ​റി​ക്വി​റ്റീ​സി​ന്റെ​യും സ​ഹാ​യ സ​ഹ​ക​ര​ണ​ത്തോ​ടെ, ക​ലാ സാം​സ്കാ​രി​ക പ്ര​സ്ഥാ​ന​മാ​യ സൂ​ര്യ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ബ​ഹ്‌​റൈ​ൻ കേ​ര​ളീ​യ സ​മാ​ജ​ത്തി​ൽ ന​ട​ന്നു​വ​രു​ന്ന ഇ​ന്തോ ബ​ഹ്റൈ​ൻ മ്യൂ​സി​ക് ഡാ​ൻ​സ് ഫെ​സ്റ്റി​വ​ലി​ൽ ഇ​ന്ന് ഫൈ​സ​ൽ അ​ൽ കു​ഹി​ജി​യു​ടെ സം​ഗീ​ത​പ​രി​പാ​ടി ന​ട​ക്കും. രാ​ത്രി 7.30 മു​ത​ലാ​ണ് അ​നു​ഗ്ര​ഹീ​ത മ്യു​സീ​ഷ്യ​നും അ​റ​ബ് സം​ഗീ​തോ​പ​ക​ര​ണ​മാ​യ ഊ​ദ് വാ​ദ​ക​നു​മാ​യ ഫൈ​സ​ൽ അ​ൽ കു​ഹു​ജി​യു​ടെ സം​ഗീ​ത പ​രി​പാ​ടി.

ഇ​ന്ന​ലെ പ്ര​ശ​സ്ത മൃ​ദം​ഗ വി​ദ്വാ​നും പ​ത്മ​വി​ഭൂ​ഷ​ൻ ജേ​താ​വു​മാ​യ ഉ​മ​യാ​ൾ​പു​രം കാ​ശി വി​ശ്വ​നാ​ഥ ശി​വ​രാ​മ​ന്റെ നേ​തൃ​ത്വ​ത്തി​ൽ ക​ർ​ണാ​ട്ടി​ക് താ​ള​വാ​ദ്യ​വും താ​ള ള​വാ​ദ്യ​ത്തോ​ടൊ​പ്പം പ്ര​ശ്വ​നാ​ഥ് ഉ​പാ​ധ്യാ​യ​യു​ടെ ഭ​ര​ത​നാ​ട്യ​വും അ​ര​ങ്ങേ​റി.

ഉ​മ​യാ​ൾ​പു​ര​ത്തി​ന്റെ മൃ​ദം​ഗ​വാ​ദ​ന​ത്തോ​ടൊ​പ്പം വി​ന​യ് ശ​ർ​വ- വോ​ക്ക​ൽ,ആ​മി​ത് നാ​ടി​ഗ് - പു​ല്ലാ​ങ്കു​ഴ​ൽ,ആ​ദി​ത്യ - നാ​ട്ടു​വാ​ഗം , ട്രി​വാ​ൻ​ഡ്രം ഹ​രി​ഹ​ര​ൻ - ജ​തി,കൊ​ന്ന​ക്കോ​ൽ എ​ന്നി​വ​ർ അ​ക​മ്പ​ടി സം​ഗീ​തം അ​വ​ത​രി​പ്പി​ച്ചു.

Tags:    
News Summary - Indo-Bahrain Music Dance Festival: Faisal Al Kuhiji's Sangeet Today Tam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT