മനാമ: കഴിഞ്ഞ ദിവസം നടന്ന ഇന്ത്യന്‍ സ്കൂള്‍ ജനറല്‍ ബോഡി യോഗത്തിന്‍െറ വിജയം പ്രതിപക്ഷത്തിനും കൂടി അവകാശപ്പെട്ടതെന്ന് യു.പി.പി (രക്ഷകര്‍ത്താക്കള്‍ വിഭാഗം). ക്രിയാത്മക പ്രതിപക്ഷമെന്ന ഉത്തരവാദിത്തം നിര്‍വഹിക്കുകയും സ്കൂളിന്‍െറ ഗുണകരമായ കാര്യങ്ങള്‍ക്ക് പിന്തുണ നല്‍കുകയും ചെയ്തു. ഭരണസമിതി കൊണ്ടുവന്ന സ്കൂളിന് ഉപകാരപ്രദമായ കാര്യങ്ങളെ പിന്തുണച്ച് അഭിനന്ദിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്ന് ഭാരവാഹികള്‍ പറഞ്ഞു.
മുന്‍കാല പ്രാബല്യത്തോടെയുള്ള ഫീസ് വര്‍ധന അടക്കം പ്രയാസമുണ്ടാകുന്ന തീരുമാനങ്ങള്‍ ശക്തമായ നിലപാടിലൂടെ ചെറുക്കാനും സാധിച്ചു. ഫീസ് വര്‍ധന ഉടനെ ഉണ്ടാവില്ലന്നെ് തീരുമാനം എടുപ്പിക്കാന്‍ കഴിഞ്ഞത് വിജയമാണ്. കഴിഞ്ഞ വാര്‍ഷിക പൊതുയോഗത്തിന്‍െറ മിനിട്ട്സിലെ ഭേദഗതി വരുത്താന്‍ വോട്ടെടുപ്പ് വേണമെന്ന ആവശ്യം ഭരണ സമിതി തള്ളുകയും ഏകപക്ഷീയമായി പാസാക്കിയതുമാണ് ബഹളമയമാക്കിയത്. വിദ്യാഭ്യാസ മന്ത്രാലയ നിരീക്ഷകര്‍ ആ സമയം ഉണ്ടായിരുന്നില്ല. അക്കാദമിക് വിഷയങ്ങള്‍ക്ക് മുന്‍ഗണന നല്‍കി നടന്ന ചര്‍ച്ചകളില്‍ ക്രിയാത്മകമായാണ് തങ്ങള്‍ നിലകൊണ്ടത്. രാമനുണ്ണി, റഫീക്ക് അബ്ദുല്ല, സുരേഷ് ദേശികന്‍ എന്നിവര്‍ ചൂണ്ടിക്കാണിച്ച പോരായ്മകള്‍ അംഗീകരിക്കാനും ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന ഉറപ്പും ലഭിക്കുകയുണ്ടായി.
പാരന്‍റ്്സ് പോര്‍ട്ടല്‍, സ്മാര്‍ട്ട് ക്ളാസ് തുടങ്ങിയ പദ്ധതികള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുന്നു. ജീവനക്കാരുടെ ശമ്പളവര്‍ധന പക്ഷപാതമില്ലാതെ നടപ്പാക്കുക, അധ്യാപകര്‍ക്ക് പരിശീലനം നടപ്പാക്കുക, ട്രാന്‍സ്പോര്‍ട്ട് കമ്പനിക്ക് ഉള്ള കുടിശിക തീര്‍ക്കുക, സി.സി.ടി.വി സ്ഥാപിക്കല്‍ വലിയ സാമ്പത്തിക ബാധ്യതയില്ലാത്ത രീതിയില്‍ നാല് ഘട്ടങ്ങളായി നടപ്പാക്കുക, ടെണ്ടറുകളും സ്കൂളിലെ മറ്റു കരാര്‍ ജോലികളും സംബന്ധിച്ച വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുക തുടങ്ങിയ നിര്‍ദേശങ്ങളും മുന്നോട്ടു വെച്ചു.
സ്കൂളിന്‍െറ നന്മക്കും വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കുമായി ക്രിയാത്മകമായും നിക്ഷ്പക്ഷമായും നിലകൊള്ളുമെന്നും യു.പി.പി രക്ഷിതാക്കള്‍ വിഭാഗം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.