ഇന്ത്യൻ സ്കൂൾ യുവജനോത്സവ വിജയികൾ
മനാമ: ഇന്ത്യൻ സ്കൂൾ യുവജനോത്സവമായ തരംഗിൽ 1926 പോയന്റുമായി ആര്യഭട്ട ഹൗസ് ഈ വർഷത്തെ ഓവറോൾ ചാമ്പ്യന്മാരായി. 1869 പോയന്റുമായി വിക്രം സാരാഭായ് ഹൗസ് റണ്ണേഴ്സ് അപ് സ്ഥാനം കരസ്ഥമാക്കിയപ്പോൾ 1775 പോയന്റുമായി സി.വി. രാമൻ ഹൗസ് മൂന്നാം സ്ഥാനം നേടി. 1614 പോയന്റുമായി ജെ.സി. ബോസ് ഹൗസ് നാലാം സ്ഥാനത്തെത്തി. സി.വി. രാമൻ ഹൗസിലെ 12ാം ക്ലാസ് വിദ്യാർഥിനി കൃഷ്ണ രാജീവൻ നായർ 73 പോയന്റുകൾ നേടി കലാരത്ന അവാർഡ് കരസ്ഥമാക്കി. വിവിധ തലങ്ങളിലെ മികച്ച ഗ്രൂപ് ചാമ്പ്യന്മാരെയും അവാർഡ് ദാന ചടങ്ങിൽ ആദരിച്ചു.
ആര്യഭട്ട ഹൗസിലെ അരുൺ സുരേഷ് 58 പോയന്റുമായി ലെവൽ എയിൽ ഒന്നാമതെത്തിയപ്പോൾ വിക്രം സാരാഭായ് ഹൗസിലെ ശ്രേയ മുരളീധരൻ 68 പോയന്റുമായി ലെവൽ ബിയിൽ ഒന്നാം സ്ഥാനം നേടി. ആര്യഭട്ട ഹൗസിലെ അരൈന മൊഹന്തി 51 പോയന്റുമായി ലെവൽ സി വിജയിയായപ്പോൾ വിക്രം സാരാഭായ് ഹൗസിലെ ബ്ലെസ്വിൻ ബ്രാവിൻ 39 പോയന്റുമായി ലെവൽ ഡിയിൽ ജേതാവായി. ഓരോ ഹൗസിലെയും മികച്ച പ്രകടനം കാഴ്ചവെച്ചവർക്ക് ഹൗസ് സ്റ്റാർ അവാർഡുകൾ സമ്മാനിച്ചു. 39 പോയന്റുമായി ആദ്യജ സന്തോഷ് (ആര്യഭട്ട ഹൗസ്), 63 പോയന്റുമായി നക്ഷത്ര രാജ് (വിക്രം സാരാഭായ് ഹൗസ്), 44 പോയന്റുമായി പ്രിയംവദ എൻ ഷാജു (സിവി രാമൻ ഹൗസ്), 41 പോയന്റുമായി നിർമ്മൽ കുഴിക്കാട്ട് (ജെ.സി ബോസ് ഹൗസ്) എന്നിവരാണ് ഹൗസ് സ്റ്റാർ അവാർഡ് നേടിയത്. സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ് ചടങ്ങിന് ദീപം തെളിയിച്ചു. തദവസരത്തിൽ സ്കൂൾ സെക്രട്ടറി വി. രാജപാണ്ഡ്യൻ, വൈസ് ചെയർമാൻ ഡോ. മുഹമ്മദ് ഫൈസൽ, അസി. സെക്രട്ടറി രഞ്ജിനി മോഹൻ, ഭരണ സമിതി അംഗങ്ങളായ മിഥുൻ മോഹൻ, ബിജു ജോർജ്, മുഹമ്മദ് നയാസ് ഉല്ല, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, ജൂനിയർ വിങ് പ്രിൻസിപ്പൽ പമേല സേവ്യർ, സീനിയർ സ്കൂൾ ആൻഡ് അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ്, മിഡിൽ സെക്ഷൻ വൈസ് പ്രിൻസിപ്പൽ ജോസ് തോമസ്, ജൂനിയർ വിങ് വൈസ് പ്രിൻസിപ്പൽ പ്രിയ ലാജി, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ് എന്നിവർ തദവസരത്തിൽ സന്നിഹിതരായിരുന്നു. ജേതാക്കൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും അവർ സമ്മാനിച്ചു. പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി സ്വാഗതവും സെക്രട്ടറി വി. രാജപാണ്ഡ്യൻ നന്ദിയും പറഞ്ഞു. നാടോടി നൃത്തം, അറബിക് നൃത്തം, പാശ്ചാത്യ നൃത്തം എന്നിവയുൾപ്പെടെ സമ്മാനാർഹമായ നൃത്തപരിപാടികൾ അരങ്ങേറി. നേരത്തേ ദേശീയ ഗാനാലാപനത്തോടെയാണ് പരിപാടി ആരംഭിച്ചത്. തുടർന്ന് വിശുദ്ധ ഖുർആൻ പാരായണം, സ്കൂൾ പ്രാർഥന എന്നിവ നടന്നു.
ഗൾഫിലെ ഏറ്റവും വലിയ യൂത്ത് ഫെസ്റ്റിവലുകളിൽ ഒന്നായ ഇന്ത്യൻ സ്കൂൾ യുവജനോത്സവത്തിൽ 121 ഇനങ്ങളിലായി അയ്യായിരത്തോളം വിദ്യാർഥികൾ പങ്കെടുത്തു. സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, ഭരണസമിതി അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി എന്നിവർ വിജയികൾക്ക് ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.