മനാമ: ഇന്ത്യൻ സ്കൂൾ കലോത്സവത്തിെൻറ മൂന്നാം ദിനമായ തിങ്കളാഴ്ച ‘ആര്യഭട്ട ഹൗസ്’ 511 പോയൻറുമായി മുന്നിട്ടു നിൽക്കുന്നു. സ്കൂളിലെ അഞ്ച് വേദികളിലായി നടക്കുന്ന കലോത്സവത്തിൽ 473 പോയേൻറാടെ ജെ.സി ബോസ് ഹൗസാണ് രണ്ടാം സ്ഥാനത്ത്.മൂന്നാം സ്ഥാനത്ത് വിക്രം സാരാഭായ് ഹൗസും (422) നാലാം സ്ഥാനത്ത് സി.വി രാമൻ ഹൗസു (405)മാണുള്ളത്.
സിനിമാറ്റിക് ഡാൻസ്- സി ലെവലിൽ ഒന്നാം സമ്മാനം ആര്യഭട്ട സ്വന്തമാക്കി. വിക്രം സാരാഭായ്, ജെ.സി.ബോസ് ഹൗസുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.സിനിമാറ്റിക് ഡാൻസ്- ബി ലെവലിൽ സി.വി രാമൻ ഹൗസ് ഒന്നാം സ്ഥാനം നേടി. ആര്യഭട്ട, ബോസ് ഹൗസുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
ഭരതനാട്യം എ ലെവലിൽ വിക്രം സാരാഭായ് ഹൗസിലെ മഞ്ജിമ മനോജ് കുമാർ ഒന്നാം സ്ഥാനം നേടി. സി.വി. രാമൻ ഹൗസിലെ രാഖി രാകേഷ്, ജെ.സി ബോസ് ഹൗസിലെ പാർവതി മുരളി എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
സംഘഗാനം എ ലെവലിൽ വിക്രം സാരാഭായ് ഹൗസിന് ഒന്നാം സമ്മാനം ലഭിച്ചു. ആര്യഭട്ടയും ജെ. സി.ബോസ് ഹൗസും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
ഇന്ന് രാവിലെയും വൈകീട്ടുമായി നടക്കുന്ന ഇനങ്ങൾ: ലളിതഗാനം (ഇംഗ്ലീഷ്) ബോയ്സ്, ലളിതഗാനം (ഹിന്ദി) ഗേൾസ്, മൈം, നാടോടി നൃത്തം, സിനിമാറ്റിക് ഡാൻസ്, ഭരതനാട്യം, പദ്യം ചൊല്ലൽ (ഇംഗ്ലീഷ്), ഉപകരണ സംഗീതം, ലളിതഗാനം (ഇംഗ്ലീഷ്) ഗേൾസ്. ‘തരംഗ്’ എന്ന പേരിൽ നടക്കുന്ന ഇന്ത്യൻ സ്കൂൾ യൂത്ത് ഫെസ്റ്റിവലിൽ 126 ഇനങ്ങളിലായി 3000ലേറെ വിദ്യാർഥികളാണ് പങ്കെടുക്കുന്നത്. 28നാണ് ഫിനാലെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.