ഇ​ന്ത്യ​ൻ സ്കൂ​ൾ ഫെ​യ​ർ​വെ​ലി​ൽ​നി​ന്ന്

പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികൾക്ക് ഇന്ത്യൻ സ്കൂൾ ഫെയർവെൽ സംഘടിപ്പിച്ചു

മനാമ: ഇന്ത്യൻ സ്കൂൾ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികൾക്ക് നിറപ്പകിട്ടാർന്ന ഫെയർവെൽ സംഘടിപ്പിച്ചു. ഇന്ത്യൻ സ്‌കൂളിലെ അവരുടെ ദീർഘവും അവിസ്മരണീയവുമായ യാത്രയുടെ പരിസമാപ്തിയെ അടയാളപ്പെടുത്തുന്നതായിരുന്നു ഈ ഫെയർവെൽ. ആദരിക്കപ്പെടുന്ന വിദ്യാർഥികളിൽ പലരും ഐ‌.എസ്‌.ബിയിൽ ഏകദേശം പതിനാല് വർഷത്തെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയവരായിരുന്നു. ‘ഓറിയ 2026’ എന്ന് ഉചിതമായി പേരിട്ട പരിപാടി സ്കൂളിലെ അവരുടെ സുവർണ വർഷങ്ങളുടെ ആഘോഷത്തെ പ്രതീകപ്പെടുത്തുന്നതായിരുന്നു.

സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, സീനിയർ സ്കൂൾ അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ്, സീനിയർ സെക്ഷൻ ഹെഡ് ടീച്ചർ റെജി വർഗീസ്, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, മറ്റ് ഫാക്കൽറ്റി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു. ദേശീയ ഗാനത്തോടെ ചടങ്ങ് ആരംഭിച്ചു. മുഹമ്മദ് അർഫാൻ വിശുദ്ധ ഖുർആൻ പാരായണംചെയ്തു. തുടർന്ന് വിദ്യാർഥികൾ സ്കൂൾ പ്രാർഥന ആലപിച്ചു. തന്റെ പ്രസംഗത്തിൽ, സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വർഗീസ് വിദ്യാർഥികളെ അഭിനന്ദിച്ചു. പ്ലാറ്റിനം ജൂബിലി വർഷത്തിൽ സ്കൂളിൽ പഠിച്ച ബാച്ചിൽപെട്ടവരായിരുന്നു ഈ വിദ്യാർഥികൾ എന്നും അതിനാൽ അവരെ ‘പ്ലാറ്റിനം ജൂബിലി ബാച്ച്’ എന്ന് വിശേഷിപ്പിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിദ്യാർഥികൾ പാശ്ചാത്യ ബാൻഡ് പ്രകടനവും സിനിമാറ്റിക് നൃത്തപരമ്പരയും അവതരിപ്പിച്ചു. വിദ്യാർഥികൾതന്നെ ചിത്രീകരിച്ച്, എഡിറ്റ് ചെയ്ത ഒരുവിടവാങ്ങൽ വിഡിയോ ആയിരുന്നു. അസി. ഹെഡ് ബോയ് ആരോൺ ജോഷ് തോമസ് നന്ദി പറഞ്ഞു. 11ാം ക്ലാസ് വിദ്യാർഥികളായ ജോയൽ ഷൈജു, ഇവാന റേച്ചൽ ബിനു, ഇഷിത, ശ്രാവണ, ആര്യൻ, യാസ്മിൻ, റിവ, അഭിനവ്, ഇഷാൻ എന്നിവർ പരിപാടിയുടെ അവതാരകരായിരുന്നു.  

Tags:    
News Summary - Indian School Farewell organized for Class XII students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.