മനാമ: ഇന്ത്യൻ സ്കൂൾ പന്ത്രണ്ടാമത് അന്താരാഷ്ട്ര യോഗ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. കുട്ടികളുടെ ശാരീരിക ക്ഷമത, മാനസിക ക്ഷേമം, സന്തുലിത ജീവിതശൈലി എന്നിവ പ്രോത്സാഹിപ്പിക്കുകയായിരുന്നു ലക്ഷ്യം. ദൈനംദിന ജീവിതത്തിൽ യോഗ സംയോജിപ്പിക്കുകയെന്ന പ്രമേയവുമായായിരുന്നു ആഘോഷം.
ദേശീയ ഗാനാലാപനത്തോടെയാണ് പരിപാടി ആരംഭിച്ചത്, തുടർന്ന് വിദ്യാർത്ഥികളുടെ ഊർജ്ജസ്വലമായ നൃത്ത പ്രകടനവും ഉണ്ടായിരുന്നു. അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് സി.ബി.എസ്.ഇ-അഫിലിയേറ്റഡ് സ്കൂളുകൾക്കായി പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട്, കോമൺ യോഗ പ്രോട്ടോക്കോൾ അടിസ്ഥാനമാക്കിയുള്ള സമന്വയിപ്പിച്ച കൂട്ട യോഗ പ്രദർശനമായിരുന്നു പരിപാടിയുടെ ഒരു പ്രധാന ആകർഷണം.
ആറാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള ഏകദേശം 170 വിദ്യാർത്ഥികൾ യോഗ പ്രദർശനത്തിൽ പങ്കെടുത്തു. ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകൻ ആർ. ചിന്നസാമിയാണ് യോഗ സെഷൻ നയിച്ചത്. കായിക അധ്യാപകരുടെ പിന്തുണയോടെ വകുപ്പ് മേധാവി ശ്രീധർ ശിവ സാമിഅയ്യയാണ് പരിപാടി ഏകോപിപ്പിച്ചത്.
ആക്ടിവിറ്റി ഹെഡ് ടീച്ചർമാരായ ശ്രീകല ആർ, സലോണ പയസ് എന്നിവരും പങ്കെടുത്തു. സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, വൈസ് ചെയർമാനും സ്പോർട്സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ, ഭരണസമിതി അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, സീനിയർ സ്കൂൾ അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ് എന്നിവർ വിദ്യാർത്ഥികളുടെ ആവേശകരമായ പങ്കാളിത്തത്തിന് അഭിനന്ദനം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.