മനാമ: ബഹ്‌റൈനിലെ പ്രവാസികൾക്കായി സാഹോദര്യത്തിൻ്റെയും സ്നേഹത്തിൻ്റെയും വിരുന്നൊരുക്കി പ്രവാസി വെൽഫെയർ 'ഈദ് ഫെസ്റ്റ്' സംഘടിപ്പിക്കുന്നു. സാധാരണക്കാരായ തൊഴിലാളികളെയും കുടുംബങ്ങളെയും ഒരുമിച്ച് ചേർത്ത് ആഘോഷങ്ങൾ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈദ് ഫെസ്റ്റ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഈദ് ഫെസ്റ്റ് വിജയത്തിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.
'ആഘോഷങ്ങൾ എല്ലാവരുടേതുമാകട്ടെ' എന്ന സന്ദേശമുയർത്തി സംഘടിപ്പിക്കുന്ന ഈദ് ഫെസ്റ്റിലെ പ്രധാന ആകർഷണം രണ്ടാം പെരുന്നാൾ ദിനത്തിൽ ബി.എം.സി ഓഡിറ്റോറിയത്തിൽ ഒരുക്കുന്ന 'സാഹോദര്യ ഈദ് ലഞ്ച്' ആണ്. ആയിരത്തോളം പേർ പങ്കുചേരുന്ന ഈ സൽക്കാരത്തോടൊപ്പം വൈവിധ്യമാർന്ന സംഗീത-കലാപരിപാടികളും കുടുംബ സംഗമവും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടുന്ന ഈദ് ഫെസ്റ്റ് ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാനായി പ്രവാസി വെൽഫെയർ റിഫ സോണൽ പ്രസിഡന്റ് അക്ബർ ഷായെ തിരഞ്ഞെടുത്തു. സാമൂഹിക പ്രവർത്തകൻ സയീദ് ഹനീഫ് മുഖ്യ രക്ഷാധികാരിയാണ്.
മറ്റംഗംങ്ങൾ: സ്പോൺസർഷിപ്പ്: ബദറുദ്ദീൻ പൂവാർ, മജീദ് തണൽ, അനസ് കാഞ്ഞിരപ്പള്ളി, അബ്ദുൽ ഗഫൂർ, ലത്തീഫ് കടമേരി, ഷാഹുൽ ഹമീദ്, സി എം മുഹമ്മദ് അലി, ആശിക് എരുമേലി. ഫുഡ് സ്‌പോൺസർഷിപ്: റഫീഖ് സൽമാബാദ്, മൊയ്തു തിരുവെള്ളൂർ, ബഷീർ വൈകിലശ്ശേരി ഇർഷാദ് കോട്ടയം. രജിസ്‌ട്രേഷൻ: ഷഫ്‌ന ത്വയ്യിബ്, അജ്മൽ ഹുസൈൻ, സബീന അബ്ദുൽ ഖാദർ, സലീന ജമാൽ, റഷീദ ബദർ, അനസ് കാഞ്ഞിരപ്പള്ളി.
കലാപരിപാടികൾ: സബീന അബ്ദുൽ ഖാദർ, ഷാഹുൽ ഹമീദ് വെന്നിയൂർ, അസ്ലം വേളം, ഷിജിന, റഷീദ ബദർ, അഹ്ലം ഇസ്മാഈൽ. വെന്യൂ: അബ്ദുല്ല കുറ്റിയാടി, അനിൽ കുമാർ ആറ്റിങ്ങൽ, അമീൻ ആറാട്ടുപുഴ, സാജിർ ഇരിക്കൂർ. ബാക്ക് സ്റ്റേജ് മാനേജ്മെന്റ്: വഫ ഷാഹുൽ ഹമീദ്. ലേബർ ക്യാമ്പ് കോഡിനേഷൻ: ഇർഷാദ് കോട്ടയം വോളണ്ടിയർ കോ-ഓർഡിനേഷൻ : ററഫീഖ് സൽമാബാദ്, ഇർഷാദ് കോട്ടയം,
പോഗ്രാം നിയന്ത്രണം: വഫ ഷാഹുൽ ഹമീദ്. ഈദ് ലഞ്ച്: ബദറുദ്ദീൻ പൂവാർ, മൊയ്തു തിരുവള്ളൂർ, അനസ് കാഞ്ഞിരപ്പള്ളി, ടീ ആൻഡ് സ്നാക്ക്സ്: മുഹമ്മദലി സി.എം, സാജിർ. റിസപ്ഷൻ: മജീദ് തണൽ, ബദറുദ്ദീൻ പൂവാർ, ആഷിക് എരുമേലി, ഇർഷാദ് കോട്ടയം, അക്ബർ ഷാ, സബീന അബ്ദുൽ ഖാദർ. ഡിസൈനിംഗ്: അഹമ്മദ് യാസീൻ മൊമെന്റോസ്: ബഷീർ വൈകിലശ്ശേരി. ഫോട്ടോഗ്രാഫി ആൻഡ് വീഡിയോ അഹമ്മദ് യാസീൻ വെന്നാറോടി. മീഡിയ സെൽ സി. എം. മുഹമ്മദലി, ഷിജിന ആഷിഖ്
പ്രവാസി സെന്ററിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗത്തൽ പ്രവാസി വെൽഫെയർ പ്രസിഡൻറ് മജീദ് തണൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇർഷാദ് കോട്ടയം സ്വാഗതം ആശംസിച്ചു. ഈദ് ഫെസ്റ്റ് ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ അക്ബർ ഷാ സ്വാഗതസംഘ രൂപീകരണത്തിന് നേതൃത്വം നൽകി. ശാഹുൽ ഹമീദ് വെന്നിയൂർ നന്ദി പറഞ്ഞു. പ്രവാസി പ്രവാസി സമൂഹത്തെ ഒന്നിപ്പിക്കുന്ന സന്തോഷ വേദിയായി ഈദ് ഫെസ്റ്റ് മാറുമെന്ന് ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ അക്ബർ ഷാ പ്രത്യാശ പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.