ശരീരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച മയക്കുമരുന്നുമായി രണ്ട് സ്ത്രീകൾ ബഹ്റൈനിൽ പിടിയിൽ

മനാമ: ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളം വഴി മയക്കുമരുന്ന് കടത്താൻ ശ്രമിച്ച രണ്ട് സ്ത്രീകളെ കസ്റ്റംസ് വിഭാഗം പിടികൂടി. ഇവരുടെ ശരീരത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 168 മയക്കുമരുന്ന് ഗുളികകളാണ് കണ്ടെടുത്തത്.

വിമാനത്താവളത്തിലെ എയർപോർട്ട് കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് തോന്നിയ സംശയത്തെത്തുടർന്ന് ഇവരെ വിശദമായ എക്സറേ പരിശോധനക്ക് വിധേയമാക്കുകയായിരുന്നു. പരിശോധനയിൽ ആദ്യത്തെ യാത്രക്കാരിയുടെ ശരീരത്തിനുള്ളിൽ 100 ഗുളികകളും, രണ്ടാമത്തെ യാത്രക്കാരിയുടെ ഉള്ളിൽ 68 ഗുളികകളും കണ്ടെത്തി. മയക്കുമരുന്ന് എന്ന് സംശയിക്കുന്ന പദാർത്ഥം അടങ്ങിയ ക്യാപ്സ്യൂളുകൾ വിഴുങ്ങിയ നിലയിലായിരുന്നു ഇവർ രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ചത്.

പിടികൂടിയ പ്രതികളെയും മയക്കുമരുന്നും തുടർന്നുള്ള നിയമനടപടികൾക്കായി ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള മയക്കുമരുന്ന് വിരുദ്ധ വിഭാഗത്തിന് കൈമാറി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

Tags:    
News Summary - Two Women Arrested in Bahrain for Attempting to Smuggle Drugs Hidden on Their Bodies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.