ഐ.സി.ആർ.എഫ് സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗ ദിനാഘോഷത്തിൽനിന്ന്
മനാമ: 2025ലെ അന്താരാഷ്ട്ര യോഗ ദിനം ആഘോഷിച്ച് ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ അസോസിയേഷൻ- ഐ.സി.ആർ.എഫ്. അസ്കറിൽ സ്ഥിതി ചെയ്യുന്ന അമദ് ഗ്രൂപ് ഓഫ് കമ്പനീസിലെ 100ലധികം ജീവനക്കാർക്കായാണ് യോഗ സംഘടിപ്പിച്ചത്. പരിപാടി യോഗാധ്യാപകൻ പ്രദീപ് കുമാറാണ് നയിച്ചത്. ഒന്നര മണിക്കൂർ നീണ്ടുനിന്ന യോഗ സെഷനിൽ ആരോഗ്യകരമായ ജീവിതശൈലിക്കുള്ള യോഗാസനങ്ങൾ ഉൾപ്പെടുത്തിയിരുന്നു.
ഐ.സി.ആർ.എഫ് ചെയർമാൻ അഡ്വ. വി.കെ തോമസ്, ഉപദേഷ്ടാവ് ഡോ. ബാബു രാമചന്ദ്രൻ, വൈസ് ചെയർമാൻ പ്രകാശ് മോഹൻ, ജനറൽ സെക്രട്ടറി അനീഷ് ശ്രീധരൻ, ജോയന്റ് സെക്രട്ടറി സുരേഷ് കുമാർ, യോഗ ദിന കോഓഡിനേറ്റർ സുനിൽ കുമാർ, അജയകൃഷ്ണൻ, ചെമ്പൻ ജലാൽ, നാസർ മഞ്ചേരി, ജോൺ ഫിലിപ്പ്, മുരളീകൃഷ്ണൻ, രാജീവൻ, ദീപ്ശിഖ കൂടാതെ ആസ്കോൺ കൺട്രോൾ ഡബ്ല്യു.എൽ.എൽ ജനറൽ മാനേജർ അനിന്ത്യ ഹൽദാർ, അസിസ്റ്റന്റ് ജനറൽ മാനേജർമാരായ വാസുദേവൻ സി, രഞ്ജിത്ത് ലക്ഷ്മൺ, ടെക്നിക്കൽ ഡയറക്ടർ നിത്യാനന്ദ, എച്ച്.ആർ മാനേജർ ഷിബു മുണ്ടുകാട്ടിൽ എന്നിവർ യോഗ സെഷനിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.