ഇ​ന്ത്യ​ൻ ക്ല​ബ് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ

ഇന്ത്യൻ ക്ലബ് ബാഡ്മിന്റൺ ടൂർണമെന്റ് ഇന്നുമുതൽ

മ​നാ​മ: ഇ​ന്ത്യ​ൻ ക്ല​ബ് സം​ഘ​ടി​പ്പി​ക്കു​ന്ന ബ​ഹ്‌​റൈ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ സീ​രീ​സ് ബാ​ഡ്മി​ന്റ​ൺ ടൂ​ർ​ണ​മെ​ന്റ് ചൊ​വ്വാ​ഴ്ച തു​ട​ങ്ങും. ബ​ഹ്‌​റൈ​ൻ ബാ​ഡ്മി​ന്റ​ൺ ആ​ൻ​ഡ് സ്ക്വാ​ഷ് ഫെ​ഡ​റേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തു​ന്ന ടൂ​ർ​ണ​മെ​ന്റ് 27വ​രെ നീ​ണ്ടു​നി​ൽ​ക്കും. 26 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 196 താ​ര​ങ്ങ​ൾ ടൂ​ർ​ണ​മെ​ന്റി​ൽ പ​​ങ്കെ​ടു​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ബ​ഹ്റൈ​നി​ലെ ഏ​റ്റ​വും വ​ലി​യ രാ​ജ്യാ​ന്ത​ര ബാ​ഡ്മി​ന്റ​ൺ ടൂ​ർ​ണ​മെ​ന്റി​നാ​ണ് ഇ​ന്ത്യ​ൻ ക്ല​ബ് വേ​ദി​യൊ​രു​ക്കു​ന്ന​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ബ​ഹ്‌​റൈ​നി​ലെ ക​ളി​ക്കാ​ർ​ക്ക് പു​റ​മെ, ഇ​ന്ത്യ, ആ​സ്‌​ട്രേ​ലി​യ, അ​സ​ർ​ബൈ​ജാ​ൻ, ചൈ​നീ​സ് താ​യ്പേ​യ്, ഇം​ഗ്ല​ണ്ട്, ഫി​ൻ​ല​ൻ​ഡ്, ജ​ർ​മ​നി, ഇ​ന്തോ​നേ​ഷ്യ, ഇ​റ്റ​ലി, സൗ​ദി അ​റേ​ബ്യ, മാ​ല​ദ്വീ​പ്, മ​ലേ​ഷ്യ, താ​യ്‌​ല​ൻ​ഡ്, ശ്രീ​ല​ങ്ക, യു​ക്രെ​യ്ൻ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ബാ​ഡ്മി​ന്റ​ൺ താ​ര​ങ്ങ​ളും ടൂ​ർ​ണ​മെ​ന്റി​ൽ ആ​വേ​ശം വി​ത​ക്കും. ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള പു​രു​ഷ ഡ​ബ്ൾ​സ് താ​ര​ങ്ങ​ളാ​യ ശ്യാം ​പ്ര​സാ​ദ്, എ​സ്. സു​ഞ്ജി​ത്ത് എ​ന്നി​വ​രും പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ഏ​റ്റ​വും കൂ​ടു​ത​ൽ താ​ര​ങ്ങ​ൾ പ​​ങ്കെ​ടു​ക്കു​ന്ന​ത് ഇ​ന്ത്യ​യി​ൽ​നി​ന്നാ​ണ് (55).

പു​രു​ഷ, വ​നി​ത സിം​ഗി​ൾ​സ്, ഡ​ബ്ൾ​സ്, മി​ക്സ​ഡ് ഡ​ബ്ൾ​സ് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും. രാ​വി​ലെ 9.30ന് ​ആ​രം​ഭി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ൾ രാ​ത്രി ഒ​മ്പ​തു​മ​ണി വ​രെ നീ​ണ്ടു​നി​ൽ​ക്കും. ഇ​ന്ത്യ​ൻ ക്ല​ബി​ന്റെ ഫേ​സ്ബു​ക്ക് പേ​ജി​ൽ മ​ത്സ​ര​ങ്ങ​ൾ സം​ബ​ന്ധി​ച്ച പൂ​ർ​ണ​വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്

ഇന്ത്യൻ ക്ലബ് റിസപ്ഷനുമായോ (17253157), അല്ലെങ്കിൽ ടൂർണമെന്റ് ഡയറക്ടർ അനിൽ കുമാർ കോളിയാടൻ (3773 3499), ബാഡ്മിന്റൺ സെക്രട്ടറി സി.എം. ജുനിത്ത് (6635 9777) എന്നിവരെയോ ബന്ധപ്പെടാം.

ഇന്ത്യൻ ക്ലബ് പ്രസിഡന്റ് കെ.എം. ചെറിയാൻ, ജനറൽ സെക്രട്ടറി സതീഷ് ഗോപിനാഥ് തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു

Tags:    
News Summary - Indian Club Badminton Tournament from today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.