ജോ​സ് തോ​മ​സി​ന് ബ​ഹ്‌​റൈ​ൻ ഇ​ന്ത്യ​ൻ ക്ല​ബ് ബാ​ഡ്മി​ന്റ​ൺ സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​യാ​യ യാ​ത്ര​യ​യ​പ്പ് ന​ൽ​കി​യ​പ്പോ​ൾ

ജോസ് തോമസിന് ഇന്ത്യൻ ക്ലബ് ബാഡ്മിന്റൺ സൗഹൃദ കൂട്ടായ്മയുടെ യാത്രയയപ്പ് നൽകി

മനാമ: ദീർഘകാലം ബഹ്‌റൈൻ പ്രവാസിയായിരുന്ന ജോസ് തോമസിന് ബഹ്‌റൈൻ ഇന്ത്യൻ ക്ലബ് ബാഡ്മിന്റൺ സൗഹൃദ കൂട്ടായ്മയായ ‘മോർണിങ് സ്റ്റാർ’ യാത്രയയപ്പ് നൽകി. ബഹ്‌റൈൻ ഇന്ത്യൻ ക്ലബിലെ സജീവ അംഗവും രാജ്യത്തെ ആരോഗ്യ മന്ത്രാലയത്തിൽ നഴ്സായി സേവനമനുഷ്ഠിക്കുകയും ചെയ്ത ജോസ് തോമസിന് സൽമാനിയയിലെ ഇന്ത്യൻ ഡിലൈറ്റ്‌സ് റെസ്റ്റോറന്റിൽവെച്ചാണ് യാത്രയയപ്പ് ചടങ്ങ് ഒരുക്കിയത്.

ചടങ്ങിൽ ബഹ്‌റൈൻ ഇന്ത്യൻ ക്ലബ് പ്രസിഡന്റ് ജോസഫ് ജോയ്, ജനറൽ സെക്രട്ടറി അനിൽ കുമാർ, ബാഡ്മിന്റൺ സെക്രട്ടറി ബിനു പാപ്പച്ചൻ എന്നിവർ അദ്ദേഹത്തിന് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഇന്ത്യൻ ക്ലബ് മുൻ ഭാരവാഹികളായ സതീഷ് ഗോപിനാഥൻ, അരുണാചലം എന്നിവരും ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു. ജോസ് തോമസിന്റെ ക്ലബിനും പ്രവാസി സമൂഹത്തിനും നൽകിയ സേവനങ്ങളെ ചടങ്ങിൽ അനുസ്മരിച്ചു.

സംസാരിച്ചവരിൽ മറ്റ് സുഹൃത്തുക്കളും ഉൾപ്പെട്ടിരുന്നു. ക്ലബിന്റെ സ്നേഹോപഹാരമായി ജോസ് തോമസിന് മൊമെന്റോ കൈമാറി. തുടർന്ന് ജോസ് തോമസ് മറുപടി പ്രസംഗം നടത്തി. പരിപാടിയിൽ പങ്കെടുത്തവർക്ക് ഡെയിസ് ജോർജ് നന്ദി അറിയിച്ചു. അരുൺ ജോസ്, രാജേഷ് അച്ചാരത് എന്നിവരാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത്.

Tags:    
News Summary - Indian club badminton send off to Jose Thomas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.