മനാമ: 45ാം ദേശീയ ദിനാഘോഷത്തിനായി രാജ്യം ഒരുങ്ങുന്നു. ഡിസംബര്‍ 16ലെ ദേശീയ ദിനം ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് സ്വദേശികളും പ്രവാസികളും അടങ്ങുന്ന സമൂഹം. വീഥികളും കെട്ടിടങ്ങളും അലങ്കരിക്കുന്ന പണികള്‍ പുരോഗമിക്കുകയാണ്. പ്രധാന കെട്ടിടങ്ങളെല്ലാം ദീപാലങ്കാരങ്ങളാല്‍ നിറഞ്ഞുകഴിഞ്ഞു. പാതയോരങ്ങളില്‍ ദേശീയ പതാകകളും സ്ഥാപിക്കുന്നുണ്ട്. സ്വദേശികള്‍ക്കൊപ്പം പ്രവാസികളും ആവേശപൂര്‍വമാണ് ദേശീയ ദിനാഘോഷത്തിന് ഒരുങ്ങുന്നത്. ദേശീയ ദിനത്തിന്‍െറ ഭാഗമായി പ്രവാസി സംഘടനകളുടെ നേതൃത്വത്തില്‍ വിവിധ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. പല സ്ഥലങ്ങളിലും ആഘോഷ പരിപാടികള്‍ ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്.
ചുവപ്പും വെള്ളയും നിറത്തിലുമുള്ള ദേശീയപതാകകളും ഈ നിറത്തിലുള്ള വസ്ത്രങ്ങളും തൊപ്പികളും ജാക്കറ്റുകളും എല്ലാം വിപണിയിലത്തെിയിട്ടുണ്ട്. തുണി കൊണ്ടുള്ള ദേശീയ പതാകകള്‍ക്ക് പകരം ചൈനയില്‍ നിന്നുള്ളവയാണ് വിപണി കീഴടക്കുന്നത്. വില കുറവാണ് ചൈനീസ് ഉല്‍പന്നങ്ങളെ ആകര്‍ഷകമാക്കുന്നത്. അതേസമയം, ദേശീയ പതാകയുടെ നിറങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള വസ്ത്രങ്ങള്‍ തുന്നുന്നത് ബഹ്റൈനില്‍ തന്നെയാണ്. വസ്ത്ര നിര്‍മാണത്തില്‍ ബംഗ്ളാദേശ് സ്വദേശികളാണ് മുന്നിലുള്ളത്. ഒരു ദിനാര്‍ മുതല്‍ വസ്ത്രങ്ങള്‍ ലഭിക്കാനുണ്ട്. ദേശീയ ദിനാഘോഷത്തോട് അനുബന്ധിച്ച് വിപണി സജീവമായതായി മുഹറഖില്‍ കച്ചവടം നടത്തുന്ന ചങ്ങരംകുളം സ്വദേശി ഫൈസല്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. സ്വദേശികളും പ്രവാസികളും ദേശീയദിനാഘോഷ വസ്ത്രങ്ങള്‍ അന്വേഷിച്ചുവരുന്നുണ്ട്. അതേസമയം, തുണി കൊണ്ടുള്ള പതാകക്ക് ആവശ്യക്കാര്‍ കുറഞ്ഞുവരുന്നതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.