മനാമ: ബഹ്റൈൻ പ്രവാസിയും പ്രശസ്ത നാടക നടനുമായ ദിനേശ് കുറ്റിയിലിെൻറ നിര്യാണത്തിൽ കെ.എം.സി.സി ബഹ്റൈൻ അനുശോചിച്ചു. ബഹ്റൈനിൽ നടന്ന ഒട്ടേറെ നാടക മത്സരങ്ങളിൽ സംവിധായകനായും നടനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കെ.എം.സി.സിയുമായി അഭേദ്യബന്ധം കാത്തുസൂക്ഷിച്ചിരുന്ന ദിനേശിെൻറ പെട്ടെന്നുള്ള വേർപാട് വേദനജനകമാണെന്ന് പ്രസിഡന്റ് ഹബീബ് റഹ്മാൻ, ആക്ടിങ് ജനറൽ സെക്രട്ടറി കെ.പി. മുസ്തഫ എന്നിവർ അനുശോചന സന്ദേശത്തിൽ പറഞ്ഞു. 27 വർഷത്തോളം നാടകരംഗത്ത് പ്രവർത്തിച്ച് ബഹ്റൈനിലെ വിവിധ പരിപാടികളിൽ നിറസന്നിധ്യമായിരുന്ന ദിനേശിെൻറ വേർപാട് നാടക കലാ വേദിക്ക് തീരാനഷ്ടം തന്നെയാണെന്ന് നേതാക്കൾ അനുസ്മരിച്ചു. ദിനേശിെൻറ അകാല വേർപാടിൽ കുടുംബത്തിെൻറയും നാടിെൻറയും വേദനയിൽ പങ്കുകൊള്ളുന്നതായി ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.