യാത്രയയപ്പ് ചടങ്ങിൽനിന്ന്
മനാമ: ദീർഘകാലത്തെ പ്രവാസ ജീവിതത്തിനു ശേഷം നാട്ടിലേക്ക് മടങ്ങുന്ന അൽഫുർഖാൻ സെക്രട്ടറി ഇല്യാസ് കക്കയത്തിന് അൽഫുർഖാൻ സെന്‍റർ യാത്രയയപ്പ് നൽകി. സെന്‍ററിന്‍റെ പ്രബോധന, സാമൂഹിക പ്രവർത്തനങ്ങൾക്ക് ഇല്യാസ് നൽകിയ സംഭാവനകളെ സൈഫുല്ല ഖാസിം അനുസ്മരിച്ചു. സെന്‍റർ ദായി സലാഹുദ്ധീൻ ചുഴലി, അഡ്വൈസർ മൂസ സുല്ലമി, ജ. സെക്രട്ടറി മനാഫ് സികെ, ജോ. സെക്രട്ടറി അബ്‌ദുൾ സലാം, ദഅവാ സെക്രട്ടറി ഹിഷാം കുഞ്ഞഹമ്മദ്, യൂത്ത് വിങ്ങ് സെക്രട്ടറി അബ്‌ദുൾ ബാസിത്ത്, എക്സി. മെമ്പർമാരായ അബ്ദുള്ള പുതിയങ്ങാടി, മുജീബ് റഹ്‌മാൻ എന്നിവർ സംസാരിച്ചു.
മൂന്ന് പതിറ്റാണ്ട് നീണ്ടു നിന്ന പ്രവാസ ജീവിതത്തിനിടയിൽ അൽ ഫുർഖാൻ സെന്‍ററിന്‍റെ പ്രവർത്തനങ്ങളിൽ ഭാഗമാവാൻ കഴിഞ്ഞതും, അതിലൂടെ ലഭിച്ച വിശാലമായ സൗഹൃദ വലയവും തിരിഞ്ഞ് നോക്കുമ്പോൾ അതിയായ സന്തോഷവും സംതൃപ്‌തിയും നൽകുന്നതായി ഇല്ലാസ് കക്കയം മറുപടി പ്രസംഗത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.