മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷൻ സംഘടിപ്പിച്ച ഇഫ്താർ സംഗമം

സ്നേഹസ​േന്ദശമായി ഇഫ്താറുകൾ

മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷൻ

മനാമ: മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷൻ സഗയ്യയിലുള്ള കെ.സി.എ ഹാളിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. അസോസിയേഷൻ പ്രസിഡന്‍റ്​ ചെമ്പൻ ജലാലി​െന്‍റ അധ്യക്ഷതയിൽ നടത്തിയ സംഗമം ബഹ്റൈനിലെ വിവിധ മേഖലകളിലെ പ്രതിനിധികളുടെ പങ്കാളിത്തം കൊണ്ട്​ ശ്രദ്ധേയമായി. രക്ഷധികാരികളായ നാസർ മഞ്ചേരിയും ബാലൻ എടപ്പാളും നേതൃത്വം നൽകിയ ചടങ്ങിൽ ഷാനവാസ് റമദാൻ സന്ദേശം നൽകി.

ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ, മുതിർന്ന മാധ്യമ പ്രവർത്തകൻ സോമൻ ബേബി, ഇന്ത്യൻ ക്ലബ് പ്രസിഡന്‍റ്​ കെ.എം ചെറിയാൻ, അസൈനാർ കളത്തിങ്കൽ, ഡോ പി.വി ചെറിയാൻ, ഫ്രാൻസിസ് കൈതാരത്ത്, മുജീബ് കോട്ടക്കൽ, ടി.ആർ.എസ് മോഹൻ, രാജു കല്ലുമ്പുറം, ബിനു കുന്നന്താനം, അഡ്വ. ജോയ് വെട്ടിയാടാൻ, പ്രദീപ്, ഷൗക്കത്ത് അലി, ഷുക്കൂർ ലുലു, മജീദ് ഷുവൈതർ, മൂസഹാജി, നിയാസ് കരുണിയൻ, ലഷീൻ, ബോബി പാറയിൽ, ഷമീം, ജനാർദ്ദനൻ, വിപിൻ, ജ്യോതിഷ് പണിക്കർ, ഷെമിലി പി. ജോൺ, ബഷീർ അമ്പലായി, സിംസൺ, ജലീൽ മാധ്യമം, റഫീഖ് അബ്ദുള്ള, മോനി മാത്യു, വിനു ക്രിസ്റ്റി, സിറാജ് പള്ളിക്കര, മുഹമ്മദ് ഹഖ്, സുരേഷ്, ഫൈസൽ പൊന്നാനി, ഷബീർ മൊക്കൻ, ഷമീർ പി. ബാവ, ഷമീർ തിരൂർ, സുധീർ തിരുനിലത്ത്, എഫ്. എം ഫൈസൽ, മുനീർ, ചന്ദ്ര ബോസ്​, മണിക്കുട്ടൻ, അസീൽ അബ്ദുറഹ്മാൻ തുടങ്ങിയവർ പ​ങ്കെടുത്തു.

കൺവീനർ ഖൽഫാൻ, എൻ.കെ മുഹമ്മദാലി, മുഹമ്മദ് കാരി, ആദിൽ പറവത്ത്, ദിലീപ്, കരീം മോൻ, റഫീഖ്, അരുൺ, രവി, രഞ്ജിത്ത്, മനോജ്, മൻഷീർ, എന്നിവർ നിയന്ത്രിച്ചു. ജനറൽ സെക്രട്ടറി പ്രവീൺ മേല്പത്തൂർ സ്വാഗതം പറഞ്ഞു. ഭക്ഷണപ്പാക്കറ്റുകൾക്കൊപ്പം പ്രത്യേക കവറുകളും നൽകിയതിനാൽ ബാക്കി വന്ന ഭക്ഷണവും സംഗമത്തിൽ പ​ങ്കെടുത്തവർക്ക്​ വീടുകളിലേക്ക്​ കൊണ്ടുപോകാൻ കഴിഞ്ഞു. ഭക്ഷണം പാഴാക്കുന്നത്​ ഒഴിവാക്കാനുള്ള മികച്ച മാതൃകയാണ്​ ഇതുവഴി അസോസിയേഷൻ മു​ന്നോട്ടുവെച്ചത്​.

കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷൻ

മനാമ: കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷൻ സെഗയ്യ കെ.സി.എ ഹാളിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ബഹ്റൈൻ ടെലിവിഷൻ പ്രോഗ്രാം ഡയറക്ടർ അഹമ്മദ് ഇബ്രാഹിം അബു അൽ ഷൂഖ് മുഖ്യാതിഥി

ആയിരുന്നു. ബഹ്റൈൻ കേരളീയസമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, മാധ്യമ പ്രവർത്തകൻ സോമൻ ബേബി, ഡോ. പി.വി ചെറിയാൻ, ഇന്ത്യൻ സ്കൂൾ മുൻ ചെയർമാൻ എബ്രഹാം ജോൺ, ഗുരുദേവ സോഷ്യൽ സൊസൈറ്റി ചെയർമാൻ ചന്ദ്രബോസ്, കെ.സി.എ സെക്രട്ടറി വിനു ക്രിസ്റ്റി, ബി.എം.സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, പ്രതിഭ പ്രസിഡന്‍റ്​ അഡ്വ. ജോയ് വെട്ടിയാടൻ, സെക്രട്ടറി പ്രദീപ് പത്തേരി, ഡബ്ല്യു.എം.സി പ്രസിഡന്‍റ്​ എഫ്.എം ഫൈസൽ, മോനി ഒടിക്കണ്ടത്തിൽ, യു.പി.പി കൺവീനർ യു.കെ അനിൽ, ബിജു ജോർജ്, ഹരീഷ് നായർ, ദീപക് മേനോൻ, ഒ.ഐ.സി.സി പ്രസിഡന്‍റ്​ ബിനു കുന്നന്താനം, രാജു കല്ലുംപുറം, നാസർ മഞ്ചേരി, ചെമ്പൻ ജലാൽ, സയെദ് ഹനീഫ്, മുഹറഖ്​ മലയാളി സമാജം പ്രസിഡന്‍റ്​ അൻവർ, രാജീവ് വെള്ളിക്കോത്ത്, ബോബി, അനിൽ, വി.സി ഗോപാലൻ, മണിക്കുട്ടൻ, രാജീവൻ എന്നിവർ സംസാരിച്ചു. ഫ്രൻഡ്​സ്​ സോഷ്യൽ അസോസിയേഷൻ പ്രസിഡന്‍റ്​ സഈദ്​ റമദാൻ നദ്​വി റമദാൻ സന്ദേശം നൽകി.

സലീം ചിങ്ങപുരവും റിഷാദ് കോഴിക്കോടും കൺവീനർമാരായ ഇഫ്താർ സംഗമത്തിൽ പ്രസിഡന്‍റ്​ ജോണി താമരശ്ശേരി അധ്യക്ഷത വഹിച്ചു.

ചീഫ് കോഓർഡിനേറ്റർ മനോജ് മയ്യന്നൂർ നിയന്ത്രിച്ച ചടങ്ങിൽ ശ്രീജിത്ത് കുറിഞ്ഞാലിയോട്, രാജീവ് തുറയൂർ, വിജയൻ കരുമല, അനിൽ മടപ്പള്ളി, സത്യൻ കാവിൽ, ഷാനവാസ്,

ശ്രീജിത്ത്, അസീസ് കൊടുവള്ളി, അഷ്റഫ്, സുബീഷ്, ജ്യോജീഷ്, രാജേഷ്, റംഷാദ്, സജേഷ്, ജിജേഷ്, സുധി എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ജ്യോതിഷ് പണിക്കർ സ്വാഗതവും ട്രഷറർ സലീം ചിങ്ങപുരം നന്ദിയും പറഞ്ഞു.

Tags:    
News Summary - Iftars as a message of love

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.