പ്രവാസി വെൽഫെയർ സംഘടിപ്പിച്ച ഇഫ്താർ സംഗമം
മനാമ: പ്രവാസി വെൽഫെയറിന്റെ ജനസേവന വിഭാഗമായ വെൽകെയർ റമദാൻ കനിവ് എന്നപേരിൽ റമദാനിൽ നടത്തിക്കൊണ്ടിരിക്കുന്ന സേവനപ്രവർത്തനങ്ങളുടെ ഭാഗമായി പ്രവാസി തൊഴിലിടങ്ങളിൽ ജനകീയ ഇഫ്താറുകൾ സംഘടിപ്പിച്ചു.
സിത്ര അൽ ബന്ദറിൽ പ്രവാസി വെൽഫെയർ റിഫ സോൺ സംഘടിപ്പിച്ച ഇഫ്താറിൽ ദേശഭാഷാ ഭേദമന്യേ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. പ്രവാസി വെൽഫെയർ വൈസ് പ്രസിഡന്റ് മുഹമ്മദലി മലപ്പുറം തൊഴിലാളികളുമായി സംവദിച്ചു. സാമൂഹിക സേവന മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തികളുടെയും കൂട്ടായ്മകളുടെയും സഹകരണത്തോടെയാണ് വെൽകെയർ റമദാൻ കനിവ് കിറ്റുകൾ വിതരണം ചെയ്യുന്നുമുണ്ട്.
പ്രവാസി വെൽഫെയർ റിഫ സോണൽ സെക്രട്ടറി ഹാഷിമിന്റെ നേതൃത്വത്തിൽ നടന്ന ഇഫ്താറിന് ഫസലുറഹ്മാൻ പൊന്നാനി, അബ്ദുൽ ജലീൽ, ബഷീർ, പി.എ. മുഹമ്മദ് അമീൻ, ബാബു സലാം മിൻഹാജ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.