മനാമ: മൂന്ന് പതിറ്റാണ്ടുകളോളമായി ബഹ്റൈനിൽ പ്രവർത്തിക്കുന്ന തലശ്ശേരി നിവാസികളുടെ കൂട്ടായ്മയായ ടി.എം.ഡബ്ല്യു.എ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. മനാമയിൽ നടന്ന പരിപാടിയിൽ ചാപ്റ്റർ പ്രസിഡന്റ് വി.പി. അബ്ദുൽ റസാഖ് അധ്യക്ഷത വഹിച്ചു. ഈസ്സ ഹസീബിന്റെ ഖുർആൻ പാരായണത്തോടെ തുടങ്ങിയ പരിപാടിക്ക് ജനറൽ സെക്രട്ടറി അബ്ദു റഹിമാൻ സ്വാഗതമാശംസിച്ചു. ജമാൽ ഇരിങ്ങൽ റമദാൻ സന്ദേശം നൽകി.
വൈസ് പ്രസിഡന്റ് സി.എച്ച്. റഷീദ് സംസാരിച്ചു. ഹാഷിം പുല്ലമ്പി, നിസാർ ഉസ്മാൻ, ഇർഷാദ് ബംഗ്ലാവിൽ, സി.കെ. ഹാരിസ്, അഷ്റഫ് ടി.കെ, ഷിറാസ് അബ്ദു റസാഖ്, രിസ്വാൻ ഹാരിസ് എന്നിവർ നേതൃത്വം നൽകി.സാമൂഹ്യ പ്രവർത്തകരായ ബഷീർ അമ്പലായി, ഷംസുദീൻ വെള്ളിക്കുളങ്ങര, ഫസലുൽ ഹഖ്, എ പി. ഫൈസൽ, ജാഫർ മൈദാനി, ലത്തീഫ് ചാലിയം എന്നിവർ പങ്കെടുത്തു.ബെന്യാമീൻ, ഫർഹീൻ ഹാരിസ്, ഹിശാം ഹാഷിം, ഷംസുദീൻ വി.പി., രിസാലുദ്ദീൻ, അബ്ദുൽ റാസിഖ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.ട്രഷറി മുസ്തഫ ടി.സി.എ. നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.