? 2024 മാർച്ച് മുതലുള്ള ഇൻഡെമിനിറ്റി ആനുകൂല്യം ഗോസി ഡിപ്പാർട്മെന്റ് വഴിയാണല്ലോ കിട്ടേണ്ടത്. തൊഴിലാളിയുടെ ഇൻഡെമിനിറ്റി അതത് തൊഴിലുടമ എല്ലാമാസവും എസ്.ഐ.ഒയിൽ അടക്കണം എന്നാണല്ലോ പുതിയ നിയമം. എന്നാൽ, ഈ തുക തൊഴിലുടമ അടച്ചില്ല എങ്കിൽ എന്താണ് ചെയ്യേണ്ടത്? ഞാൻ ഇപ്പോൾ ജോലി ചെയ്യുന്ന കമ്പനിയിൽ രാജി വെച്ച് പോകുന്ന ആർക്കുംതന്നെ 2024നു ശേഷം ഉള്ള ഇൻഡെമിനിറ്റി ആനുകൂല്യം ലഭിക്കുന്നില്ല. എസ്.ഐ.ഒയിൽ ചെയ്യേണ്ട എല്ലാ രജിസ്ട്രേഷനും നിബന്ധനകളും പൂർത്തീകരിച്ചവർക്കും കമ്പനി പണമടച്ചില്ല എന്ന കാരണത്താൽ ഒരു വർഷം ആയിട്ടും കിട്ടിയിട്ടുമില്ല.
വിനോദ് കുമാർ ;
തൊഴിലുടമ ഗോസിയിൽ ഇൻഡെമിനിറ്റി അടച്ചാൽ മാത്രമേ തൊഴിലാളിക്ക് അത് ലഭിക്കുകയുള്ളൂ. തൊഴിലുടമ എന്തെങ്കിലും കാരണവശാൽ അടച്ചിട്ടില്ലെങ്കിൽ ഇൻഡെമിനിറ്റി ലഭിക്കുകയില്ല. ഇവിടത്തെ നിയമമനുസരിച്ച് തൊഴിലുടമക്ക് സ്ഥാപനം തുടരണമെങ്കിൽ ഗോസിയിൽ കൊടുക്കാനുള്ള എല്ലാ വിഹിതവും കൊടുത്തിരിക്കണം.അതുകൊണ്ട് അടക്കുന്നതിൽ കാലതാമസം വന്നാലും ആനുകൂല്യം ലഭിക്കും.അഥവാ ഏതെങ്കിലും കാരണവശാൽ സ്ഥാപനം നിർത്തുകയാണെങ്കിൽ തൊഴിലുടമ എന്നു വരെ ഇൻഡെമിനിറ്റി അടച്ചുവോ അതുവരെയുള്ള, അല്ലെങ്കിൽ അടച്ച തുക മാത്രമേ തിരികെ ലഭിക്കുകയുള്ളൂ.അതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കാലതാമസമുണ്ടാകും. നിയമപരമായി തൊഴിലാളിക്ക് ഈ കാര്യത്തിൽ കൂടുതൽ ഒന്നുംതന്നെ ചെയ്യാൻ സാധിക്കുകയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.