ഐ.സി.‌ആർ.‌എഫ് തേസ്​റ്റ്​ ഖ്വഞ്ചേഴ്​സ്​ പരിപാടിയിൽനിന്ന്​

ഐ.സി.‌ആർ.‌എഫ് തേസ്​റ്റ്​ ഖ്വഞ്ചേഴ്​സ്​ പരിപാടി സമാപിച്ചു

മനാമ: ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.‌ആർ.‌എഫ്) ബഹ്‌റൈനിലെ ബൊഹ്‌റ കമ്യൂണിറ്റിയുടെ സഹകരണത്തോടെ നടത്തിയ ഈ വർഷത്തെ തേസ്​റ്റ്​ ഖ്വഞ്ചേഴ്​സ്​ പരിപാടി സമാപിച്ചു. കുടിവെള്ളത്തി​െൻറ പ്രാധാന്യവും വേനൽക്കാല ആരോഗ്യ സംരക്ഷണത്തെക്കുറിച്ചും തൊഴിലാളികളെ ബോധവത്​കരിക്കുക എന്ന ലക്ഷ്യമിട്ടാണ്​​ പരിപാടി സംഘടിപ്പിച്ചത്​. 550ഒാളം തൊഴിലാളികളുള്ള ദിയാർ അൽ മുഹറഖിലെ പ്രോജക്​ട്​ സ്ഥലത്താണ്​​ ശനിയാഴ്​ച കുടിവെള്ളവും പഴങ്ങളും വിതരണം ചെയ്​തത്​.
കഴിഞ്ഞ 12 ആഴ്​ചകളിൽ ശനിയാഴ്​ചതോറും വിവിധ വർക്സൈറ്റുകളിലെ തൊഴിലാളികൾക്ക് വെള്ളം, പഴം, ബിസ്​കറ്റ്, മാസ്​ക്​, ആൻറി ബാക്​ടീരിയൽ സോപ്പുകൾ, ബോധവത്​കരണ ​െഫ്ലയറുകൾ എന്നിവ വിതരണം ചെയ്​തു. ഈ വർഷം 2700ലധികം തൊഴിലാളികൾക്കാണ്​ ഇതി​െൻറ പ്രയോജനം ലഭിച്ചത്​.

ഐ.സി.ആർ.എഫ് ചെയർമാൻ അരുൾദാസ് തോമസ്, ജനറൽ സെക്രട്ടറി ജോൺ ഫിലിപ്, തേസ്​റ്റ്​ ഖ്വഞ്ചേഴ്​സ്​ കൺവീനർ സുധീർ തിരുനിലത്ത്, വളൻറിയർമാരായ സുനിൽ കുമാർ, മുരളീകൃഷ്​ണൻ, നാസർ മഞ്ചേരി, ക്ലിഫ്‌ഫോർഡ് കൊറിയ, പവിത്രൻ നീലേശ്വരം, സയ്യിദ് ഹനീഫ്, സുൽഫിഖർ അലി, ബോഹ്റ കമ്യൂണിറ്റി അംഗങ്ങൾ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.