മനാമ: ആഭ്യന്തര മന്ത്രാലയവുമായത്തിന്റെ നേതൃത്വത്തിൽ ഇന്ത്യൻ ക്ലബിന്റെ സഹകരണത്തോടെ ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ അസോസിയേഷൻ (ഐ.സി.ആർ.എഫ്) തൊഴിലാളികൾക്കായി ഒരു വേനൽക്കാല ബോധവത്കരണ കാമ്പയിൻ സംഘടിപ്പിക്കുന്നു. നാളെ വെള്ളിയാഴ്ച വൈകിട്ട് ഇന്ത്യൻ ക്ലബിൽ വെച്ചാണ് പരിപാടി. വൈകിട്ട് നാലിന് രജിസ്ട്രേഷൻ ആരംഭിക്കും. 4.30 ന് ഔദ്യോഗിക പരിപാടിക്ക് തുടക്കമാകും. 4.40ന് ലാഫ്റ്റർ യോഗ നടക്കും. ശേഷം അഞ്ചിന് ആഭ്യന്തര മന്ത്രാലയത്തെക്കുറിച്ചുള്ള ആമുഖ അവതരണം സംഘടിപ്പിക്കും. 5.20 ന് പുരുഷന്മാരുടെ ഇന്ത്യൻ നൃത്ത പ്രകടനം അരങ്ങേറും. വയലിൻ ലൈവ് പ്രകടനം, തെരഞ്ഞെടുക്കപ്പെട്ട തൊഴിലാളികളുടെ സ്റ്റേജ് പ്രകടനങ്ങൾ എന്നിവക്ക് പുറമേ വൈകിട്ട് 6.45ന് കേക്ക് മുറിക്കൽ ചടങ്ങും അതിഥികളുടെ പ്രസംഗങ്ങളും സംഘടിപ്പിക്കും. സൗജന്യ പ്രവേശനമാണ്. താൽപര്യമുള്ളവർ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുകയും ഭക്ഷണ കൂപ്പണുകൾ കൈപ്പറ്റുകയും വേണം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.