മനാമ: ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ അസോസിയേഷൻ (ഐ.സി.ആർ.എഫ് ബഹ്റൈൻ), അമേരിക്കൻ മിഷൻ ഹോസ്പിറ്റലുമായി സഹകരിച്ച് വനിതാ വീട്ടുജോലിക്കാർക്കായി ഒരു സ്തനാർബുദ അവബോധ കാമ്പയിൻ നടത്തി. മനാമയിലെ അമേരിക്കൻ മിഷൻ ആശുപത്രിയിൽ നടന്ന പരിപാടിയിൽ ഏകദേശം 70 വീട്ടുജോലിക്കാർ പങ്കെടുത്തു. പരിപാടിയുടെ മുഖ്യാതിഥിയായി ആഭ്യന്തര മന്ത്രാലയത്തിലെ നെദൽ അബ്ദുല്ല പങ്കെടുത്തു. പങ്കെടുത്ത 70 പേരും ബി.പി പരിശോധന കഴിഞ്ഞ ശേഷം, ശാരീരിക പരിശോധനയും ഡോക്ടർ കൺസൾട്ടേഷനും നടത്തി.
ഡോ. ലക്ഷ്മി ഗോവിന്ദ് നേരത്തേയുള്ള സ്ക്രീനിങ്ങിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയും സ്വയം പരിശോധന ചെയ്യുന്നതിനുള്ള മാർഗനിർദേശം നൽകുകയും ചെയ്തു. ഹോസ്പിറ്റൽ സ്റ്റാഫ് നഴ്സ് മറിയാമ്മ കോശിയും ശാന്തി ട്രീസ നൊറോണയും ആവശ്യമായ പിന്തുണ നൽകി. അൾട്രാ-സൗണ്ട്/മാമോഗ്രാം ഉൾപ്പെടെ തുടർനടപടികൾ ഹോസ്പിറ്റൽ സൗജന്യമായി നടത്തും.ഐ.സി.ആർ.എഫ് വനിതാ ഫോറം ടീം അംഗങ്ങളായ ശ്യാമള, അനു ജോസ്, അൽതിയ ഡിസൂസ, സ്വപ്ന ഗൗളി, കൽപന പാട്ടീൽ, സാന്ദ്ര പാലണ്ണ, ദീപ്ഷിക, രുചി ചക്രവർത്തി, രാജി മുരളി, ആർതി അഗർവാൾ, ബ്രെയിനി തോമർ, പാപ്പിയ ഗുഹ, റെയ്ന കൊറിയ കൂടാതെ കുറച്ചു വിദ്യാർഥികളും പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.