മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ അസോസ്സിയേഷൻ (ഐ.സി.ആർ.എഫ്) എക്സിക്യുട്ടീവ് അംഗം വീരരാജു ഡൗർല (ശിവ്കുമാർ 68) ബഹ്റൈനിൽ നിര്യാതനായി. തെലങ്കാന സ്വദേശിയാണ്. സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ ചികിത്സയിലായിരുന്നു. ബഹ്റൈൻ ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ കാറ്ററിങ് സൂപ്പർവൈസറായി ജോലി ചെയ്യുകയായിരുന്നു. 43 വർഷത്തോളമായി ബഹ്റൈൻ പ്രവാസിയാണ്. ഐ.സി.ആർ.എഫിന് പുറമേ ഇന്ത്യൻക്ലബ്, തെലങ്കാന കലാ സമിതി അംഗവും കൂടിയാണ്. ഭാര്യയും മൂന്ന് കുട്ടികളുമാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.